പാചകവാതക വില വർധിച്ചു

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കൂടി. സബ്​സിഡിയോടൂ കൂടിയുള്ള 14.2 കിലോഗ്രാമി​​​​​െൻറ സിലിണ്ടറിന്​ 0.28 രൂപയാണ്​ ഡൽഹിയിൽ വർധിച്ചത്​. മുംബൈയിലിത്​ 0.29 രൂപയാണ്​.

സബ്​സിഡിയുള്ള സിലിണ്ടറിന്​ May 1 മുതലുള്ള തുക
​മെട്രോ ഒരു സിലിണ്ടറി​​​​െൻറ തുക (14.2 Kg)
ഡൽഹി Rs. 496.14
​കൊൽക്കത്ത Rs. 499.29
മുംബൈ Rs. 493.86
​ചെ​ന്നൈ Rs. 484.02

സബ്​സിഡിയില്ലാത്ത എൽ.പി.ജി സിലിണ്ടറിന്​ ഇരു നഗരങ്ങളിലും ആറു രൂപ വീതമാണ്​ വർധിച്ചത്​. ഡൽഹിയിൽ 712.50, കൊൽക്കത്തയിൽ 738.50, മുംബൈയിൽ 648.50, ചെന്നൈയിൽ 728 രൂപ എന്നിങ്ങനെയാണ്​ മെയ്​ ഒന്നു മുതലുള്ള വില.

സബ്​സിഡിയില്ലാത്ത സിലിണ്ടറിന്​ May 1 മുതലുള്ള തുക
​മെട്രോ ഒരു സിലിണ്ടറി​​​​െൻറ തുക (14.2 Kg)
ഡൽഹി Rs. 712.50
​കൊൽക്കത്ത Rs. 738.50
മുംബൈ Rs. 684.50
​ചെന്നൈ Rs. 728.00

ഇൗ വർഷം ഇതുവരെ സബ്​സിഡിയില്ലാത്ത സിലിണ്ടറിന്​ 96-98.5 രൂപവരെ കുറഞ്ഞിരുന്നു. സബ്​സിഡിയുള്ള സിലിണ്ടറിന്​ 4.71-4.83 രൂപ വരെയും വില കുറഞ്ഞിരുന്നു. വർഷത്തിൽ ഒരു ഉപഭോക്​താവിന്​ 12 സിലിണ്ടറുകൾക്കാണ്​ സർക്കാർ സബ്​സിഡി അനുവദിക്കുക.

Tags:    
News Summary - LPG Price increase - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.