ജനദ്രോഹ നടപടി തുടരുന്നു; പാചകവാതക വിലയും കൂട്ടി

ന്യൂഡൽഹി: ​പാചകവാതക സിലിണ്ടറിന്​ വില കൂട്ടി. സബ്​സിഡിയുള്ളതിന്​ രണ്ടു രൂപയിലേറെയാണ്​ വർധിപ്പിച്ചത്​. സബ്​സിഡിയുള്ളതിന്​ ഡൽഹിയിൽ  2.34 രൂപ,  ചെ​െന്നെയിൽ 2.42 എന്നിങ്ങനെയാണ്​ കൂടിയത്​. സിലിണ്ടറിന്​ ​(14.2 കിലോ) ഡൽഹിയിൽ 493.55 രൂപ,  കൊൽക്കത്തയിൽ 496.65, മുംബൈ 491.31,  ചെന്നൈ 481.84 എന്നിങ്ങനെയാണ്​ പുതിയ വില.

സബ്​സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിന്​​ 50 രൂപ കൂട്ടിയതോടെ ​(14.2 കിലോ)  ഡൽഹി 698.5 രൂപ, കൊൽക്കത്ത 723.5, മുംബൈ 671.5, ചെന്നൈ 712.5 എന്നിങ്ങനെയാണ്​ വില. വർഷം 12 സിലിണ്ടറിനാണ്​ സബ്​സിഡിയുള്ളത്​. 

Tags:    
News Summary - LPG Rate Hike-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.