തിരുവനന്തപുരം: കോവിഡാനന്തര കേരളത്തിെൻറ അതിജീവനത്തിനും പ്രതിസന്ധികളെ ആർജവത്തോടെ മറികടക്കാനും ആശയവും ആത്മവിശ്വാസവുമേകി ‘മാധ്യമം’ വെബ്ടോക്. കോവിഡ് കാലത്തെ അനിശ്ചിതത്വം മറികടക്കാൻ സംരംഭങ്ങളിലെയും ബിസിനസ് േമഖലയിലെയും കാലികമായ സാധ്യതകളും അവസരങ്ങളുമാണ് വെബ്ടോക്കിൽ പെങ്കടുത്ത പ്രമുഖർ പങ്കുവെച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ ഒാൺലൈൻ സംവിധാനത്തിലൂടെ വെബ്ടോക്കിൽ പെങ്കടുത്തു.
സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കുകയും ജനജീവിതത്തെ സ്തംഭിപ്പിക്കുകയും ചെയ്ത എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം ലോകത്ത് വളർച്ചയുണ്ടായിട്ടുണ്ടെന്നും കോവിഡിന് ശേഷവും ഉറപ്പായും ഇത്തരമൊരു അനുകൂല സാഹചര്യമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സ്പാനിഷ് ഫ്ലൂവിന് ശേഷവും 2008 സാമ്പത്തിക മാന്ദ്യത്തിന് ശേഷവും ഇൗ പ്രതിഭാസം പ്രകടമായതാണ്. ഇൗ അനുകൂല സാഹചര്യത്തെ അഭിമുഖീകരിക്കാൻ ക്രിയാത്മകമായ മുന്നൊരുക്കം അനിവാര്യമാണ്. കേരളീയ സമൂഹം പൊതുവിലും സംരംഭകരും വ്യവസായ മേഖലകളിലുള്ളവരുമെല്ലാം മുന്നൊരുക്കം നടത്തണം.
വേഗത്തിലുള്ള ആളുകളുടെ സഞ്ചാരമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിെൻറ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, കോവിഡാനന്തര കാലത്ത് ഇതൊരു വെല്ലുവിളിയായിരിക്കും. അതേസമയം, സ്ഥാപനത്തിൽ വരാതെ വീട്ടിലിരുന്ന ജോലി ചെയ്യാവുന്ന രീതിയിൽ തൊഴിൽ രീതികളിലും മാറ്റം വന്നു. െഎ.ടി മേഖലയിൽ ഇത് ഏറെ വേഗത്തിലാണ്. പക്ഷേ നിർമാണ മേഖലയിൽ അത്ര വേഗത്തിൽ ഇത് യാഥാർഥ്യമാകില്ല. തൊഴിൽ സംസ്കാരത്തിൽ വലിയ മാറ്റം വരികയാണ്. പരമ്പരാഗത രീതിയിൽ പ്രവർത്തിച്ച് പോന്ന വ്യവസായങ്ങളിൽ കാലാനുസൃതമായ പരിഷ്കരണം കൂടി പുതിയ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി പ്രോ ചാൻസ്ലറുമായ എം.എസ് ഫൈസൽഖാൻ, ട്രിവാൻഡ്രം േചംബർ ഒാഫ് കൊമേഴ്സ് പ്രസിഡൻറ് എസ്.എൻ. രഘുചന്ദ്രൻ നായർ, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് എന്നിവർ സംസാരിച്ചു. െജ. മുഹാജിർ മോഡറേറ്ററായി. ‘മാധ്യമ’വും ആസ്റ്റർ മിംസും ചേർന്ന് സംഘടിപ്പിച്ച വെബ് ടോകിൽ പുതിയകാല സംരംഭത്വത്തെ കുറിച്ചും സാധ്യതകളെകുറിച്ചും നിരവധി പേർ സംവദിച്ചു.
മേനാഭാവത്തിൽ മാറ്റം വേണം –ഡോ.സജി ഗോപിനാഥ്
പുതിയകാല സാധ്യതകൾ ഉപയോഗപ്പെടുത്താൻ മേനാഭാവത്തിലും മനോഘടനയിലും മാറ്റം വരുത്തണമെന്ന് സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ഡോ.സജി ഗോപിനാഥ്. മാധ്യമം വെബ്ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാേങ്കതികവിദ്യകൾ പ്രയോജനപ്പെടുത്തുക വഴി ചെലവുകൾ കുറക്കാം. നമുക്ക് മുന്നിലുള്ളതും എന്നാൽ അധികം ശ്രദ്ധിക്കാത്തതുമായ പുതിയ വിപണികൾ കണ്ടെത്തണം. ടെക്സ്റ്റൈൽ വ്യവസായം പി.പി.ഇ കിറ്റുകളും മറ്റും നിർമിച്ച് മെഡിക്കൽ വ്യവസായത്തിലേക്ക് വഴിമാറുന്നത് പുതിയ പ്രവണതയാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യം പ്രയോജനപ്പെടുത്തണം.
ഗവേഷണങ്ങൾ വേണം –എം.എസ്. ഫൈസൽഖാൻ
മഹാമാരിയെ അതിജീവിക്കുന്നതിനൊപ്പം ഒാരോ മേഖലയെയും സുസ്ഥിരമാക്കാൻ കഴിയണം. ബേയാ മെഡിക്കൽ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കണം. സർക്കാർ ആശപത്രികളും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള അകലം കുറക്കണമെന്നും സുതാര്യമായ ബന്ധം ശക്തിപ്പെടുത്തണമെന്നും നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി പ്രോ ചാൻസലറുമായ എം.എസ്. ഫൈസൽഖാൻ പറഞ്ഞു. സർക്കാർ ആശുപത്രികൾക്കുള്ള അതേ ഉത്തരവാദിത്തമാണ് സ്വകാര്യ ആശുപത്രികൾക്കും.
ദുരഭിമാനം മാറ്റിെവക്കണം –എസ്.എൻ. രഘുചന്ദ്രൻ നായർ
നിർമാണമേഖലയെ പരിപോഷിപ്പിച്ചാൽ അനുബന്ധമായി പ്രവർത്തിക്കുന്ന 238 ഒാളം വ്യവസായസംരംഭങ്ങളെ സജീവമാക്കാൻ കഴിയുമെന്ന് ട്രിവാൻഡ്രം േചംബർ ഒാഫ് േകാമേഴ്സ് പ്രസിഡൻറ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. ജോലിയുടെ കാര്യത്തിൽ ദുരഭിമാനം മാറ്റിെവക്കണം. പ്രതിവർഷം അന്തർസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കയക്കുന്നത് 34,000 കോടി രൂപയാണ്. അതിനർഥം മതിയായ തൊഴിൽ അവസരങ്ങൾ ഇവിടെയുണ്ടെന്നാണ്. അഞ്ചുവർഷത്തേക്ക് ഹർത്താലുകളിൽ നിന്ന് ട്രേഡ് യൂനിയനുകൾ പിന്മാറണം.
പ്രവാസികളെ നെഞ്ചോട് ചേർക്കണം -പി.എം. സ്വാലിഹ്
കോവിഡ് കാലത്ത് പ്രതിരോധം തീർത്ത ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുകയും ചേർത്തുനിർത്തുകയും വേണമെന്ന് മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്. കേരളത്തിെൻറ സാമ്പത്തികഘടനയിൽ വലിയ പങ്കുവഹിക്കുന്നവരും നാടിെൻറയും വീടിെൻറയും അതിജീവനത്തിന് വിയർപ്പൊഴുക്കുന്നവരുമാണ് പ്രവാസികൾ. അവരെ ഹൃദയപൂർവം സ്വീകരിക്കണം. കോവിഡ് ആരോഗ്യരംഗത്ത് മാത്രമല്ല, സാമ്പത്തിക േമഖലക്കും മഹാമാരിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.