ഫേസ്​ബുക്ക്​ ഉടമ സക്കർബർഗ് ലോക സമ്പന്നരിൽ മൂന്നാമൻ

വാഷിങ്​ടൺ: ഫേസ്​ബുക്ക്​ ഉടമ മാർക്ക്​ സക്കർബർഗ്  ബെർക്ക്​ഷെയർ ഹാത്​വേ ചെയർമാൻ വാരൻ ബഫറ്റിനെ പിന്തള്ളി​ ലോകത്തിലെ മൂന്നാമത്തെ സമ്പന്നൻ. ആമസോൺ ഉടമ ​ജെഫ്​ ബെസോസ്​, മൈക്രോസോഫ്റ്റ്​ സ്ഥാപകൻ ബിൽ ഗേറ്റ്​സ്​ എന്നിവർ മാത്രമാണ്​​ സക്കർബർഗിന്​ മുന്നിലുള്ളത്​. 

ബ്ലൂംബർഗ്​ ബില്ല്യണയേഴ്​സ്​ സൂചികയിൽ ഫേസ്​ബുക്കി​​​​െൻറ ഷെയർ വെള്ളിയാഴ്​ച 2.4 ശതമാനം വർധിച്ചതോടെയാണ്​ ബെർക്ക്​ഷെയർ ഹാത്​വേ സ്ഥാപകനെ സക്കർബർഗ്​ പിന്തള്ളിയത്​.  ഇതാദ്യമായാണ്​ ടെക്​നോളജി രംഗത്തുള്ളവർ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്ന്​ സ്ഥാനവും കയ്യടക്കുന്നത്​.

34 കാരനായ സക്കർബർഗി​​​​െൻറ ആസ്​തി 81.6 ബില്ല്യനാണ്​(5.61 ലക്ഷം കോടി രൂപ). അത് 87കാരനായ ബഫറ്റിനേക്കാളും 373 മില്യൺ (2,565 കോടി ​രൂപ) അധികമാണ്​. നേരത്തെ വിവരച്ചോർച്ച വിവാദത്തെ തുടർന്ന്​  ഫേസ്​ബുക്കി​​​​െൻറ ഒാഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. എട്ടുമാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയായ 152.22 ഡോളറിലേക്കാണ് (10,467 രൂപ)​ ഒാഹരി വില കൂപ്പുകുത്തിയത്​. വെള്ളിയാഴ്​ച വിപണി അവസാനിച്ചത്​ 203.23 ഡോളറിലായിരുന്നു(13975 രൂപ) ഒാഹരി വില.

Tags:    
News Summary - Mark Zuckerberg Becomes World's Third Richest Person-busiess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.