വാഷിങ്ടൺ: ഫേസ്ബുക്ക് സി.ഇ.ഒ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാർക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കിെൻറ ഒാഹരിവില ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യം രാജിക്ക് പറ്റിയ സമയമല്ലെന്നും സക്കർബർഗ് പറഞ്ഞു.
ചൊവ്വാഴ്ച സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തിലാണ് സക്കർബർഗ് നയം വ്യക്തമാക്കിയത്. ജൂലൈയിലെ റെക്കോഡ് വിലയില്‍നിന്ന് ഫേസ്ബുക്ക് ഒാഹരിവില 132.43 ഡോളറിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ രാജിവെക്കാന്‍ കഴിയില്ല. താൻ ജീവിതകാലം മുഴുവൻ ഇൗ ജോലിചെയ്യാൻ പോകുന്നില്ല.
എന്നാൽ, ഇപ്പോൾ രാജിവെക്കുന്നതിൽ അർഥമില്ലെന്നും സക്കർബർഗ് വ്യക്തമാക്കി. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്ന വാർത്തകൾ പുറത്തുവന്നതോടെ സക്കർബർഗിെൻറ രാജിക്കായി ആവശ്യമുയർന്നിരുന്നു.
ഫേസ്ബുക്ക് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഷെറിൽ സാൻഡ്ബർഗ് 10 വർഷമായി തെൻറ കൂടെയുണ്ടെന്നും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.