ഒാഹരി വിപണി പുതിയ ഉയരത്തിൽ

മുംബൈ: ആർ.ബി.​െഎ വായ്​പ പലിശനിരക്കുകൾ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ഒാഹരി വിപണികളിൽ നേട്ടം. ബോംബെ സൂചിക സെൻസെക്​സ്​ 58.95 പോയിൻറ്​ ഉയർന്ന്​ റെക്കോർഡ്​ നേട്ടമായ 37,665.53ലെത്തി. ദേശീയ സൂചിക നിഫ്​റ്റി 13.85 പോയിൻറ്​ ഉയർന്ന്​ 11,370.35ലെത്തി.

വേദാന്ത, ആക്​സിസ്​ ബാങ്ക്​, ഹീറോ മോ​േട്ടാ കോർപ്​, എസ്​.ബി.​െഎ.എൻ, യെസ്​ ബാങ്ക്​, ടാറ്റ സ്​റ്റീൽ എന്നീ ഒാഹരികൾ നേട്ടം രേഖപ്പെടുത്തി. എൻ.ടി.പി.സി, ഇൻഫോസിസ്​, വിപ്രോ, എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ടാറ്റ മോ​േട്ടാഴ്​സ്​ തുടങ്ങിയ ഒാഹരികൾ നഷ്​ടം രേഖപ്പെടുത്തി.

ആഗോളവിപണികളും നേട്ടത്തോടെയാണ്​ ചൊവ്വാഴ്​ച വ്യാപാരം അവസാനിപ്പിച്ചത്​. ബ്ലൂബെർഗ്​ റിപ്പോർട്ടനുസരിച്ച്​ ചൈന-അമേരിക്ക വ്യാപാര ചർച്ചകൾ പുനരാരംഭിക്കുമെന്ന വാർത്തയാണ്​ ആഗോളവിപണിക്ക്​ കരുത്തായത്​.

Tags:    
News Summary - Markets At Fresh Peaks Ahead Of RBI Policy Outcome; IOC Rises Nearly 2%-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.