മല്യയെ വിട്ടുകിട്ടാൻ മാസങ്ങളെടുക്കും

ലണ്ടൻ: 9,000 കോടിയിലേറെ വായ്​പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യയെ നാടുകടത്താൻ യു.കെ കോടതി ഉത്തരവി​െട്ടങ്കിലും നടപ ടികൾ പൂർത്തിയാക്കി ഇന്ത്യയിലെത്തിക്കാൻ മാസങ്ങളെടുക്കുമെന്നു സൂചന. ചീഫ്​ മജിസ്​ട്രേറ്റി​​െൻറ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ മല്യക്ക്​ സ്വാഭാവികമായി അവകാശമുണ്ടെങ്കിലും ഭാവി പരിപാടികൾ മല്യ സ്​ഥിരീകരിച്ചിട്ടില്ല.

ത​​െൻറ അഭിഭാഷക സംഘം വിധി വിശദമായി പഠിച്ചുവരുകയാണെന്നായിരുന്നു മാധ്യമങ്ങളോട്​ അദ്ദേഹത്തി​​െൻറ പ്രതികരണം. അപ്പീൽ നൽകാൻ അവസരമുള്ളതിനാൽ കഴിഞ്ഞ വർഷം ലഭിച്ച ജാമ്യം റദ്ദാകില്ല. പുനഃപരിശോധന ഹരജി ഹൈകോടതി പരിഗണിച്ച്​ തള്ളിയാലും അവസാന അഭയമെന്ന നിലക്ക്​ മല്യക്ക്​ സുപ്രീംകോടതിയെയും സമീപിക്കാം.

സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടാൽ നടപടികൾ ഒരു വർഷം വരെ നീളും. ഇ​െല്ലങ്കിൽപോലും ആറാഴ്​ച വരെ നീളും. ചീഫ്​ മജിസ്​ട്രേറ്റ്​ വിധി പൊതുവെ അ​പ്പീൽ കോടതി തള്ളാറില്ലെന്നതിനാൽ വൈകിയെങ്കിലും മല്യയെ വിട്ടുകിട്ടുമെന്നുതന്നെയാണ്​ പ്രതീക്ഷ.

Tags:    
News Summary - may take months of time to extradite mallya -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.