ന്യൂഡൽഹി: കോടികളുടെ വായ്പ തട്ടിപ്പ് കേസിൽ രാജ്യം വിട്ട ജ്വല്ലറി വ്യാപാരി മേഹുൽ ചോക്സിയുടെ വിദേശ വ്യാപാരങ്ങളുമായി ബന്ധമുള്ളയാളെ െകാൽക്കത്തയിൽ അറസ്റ്റു ചെയ്തു. ഹോേങ്കാങ്ങിൽനിന്ന് എത്തിയ ദീപക് കുൽക്കർണിയെ ആണ് കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
പണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ കുൽക്കർണിയെ കോടതിയിൽ ഹാജരാക്കിയ ശേഷം, കേസ് നിലവിലുള്ള മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. ചോക്സിയുമൊയി ബന്ധമുള്ള വ്യാജ കമ്പനിയുടെ ഡയറക്ടറാണ് ഇയാളെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.