കോഴിക്കോട്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഓണം സ്വർണ്ണോത്സവത്തിൽ ബംബർ സമ്മാനമായ 100 പവൻ ലഭിച്ചത് കൂപ്പൺ നമ്പർ 2045118ന്. ഒന്നാം സമ്മാനമായ 25 പവൻ, കൂപ്പൺ നമ്പർ 2037303ന് ലഭിച്ചു. രണ്ടാം സമ്മാനം 10 പവൻ കൂപ്പൺ നമ്പർ- 1633721നും മൂന്നാം സമ്മാനം അഞ്ച് പവൻ, കൂപ്പൺ നമ്പർ- 1214894നും ലഭിച്ചു. കോഴിക്കോട് മറീന റസിഡൻസിയിലാണ് നറുക്കെടുപ്പ് നടന്നത്.
സമ്മാനാർഹർ 15 ദിവസത്തിനുള്ളിൽ സ്വർണാഭരണം വാങ്ങിയ ജുവലറികളിൽ കൂപ്പൺ എത്തിക്കണമെന്ന് അസോസിയേഷൻ അറിയിച്ചു. സമ്മാനാർഹർക്ക് ആദായ നികുതി വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടാകും സമ്മാനങ്ങൾ കൈമാറുകയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അറിയിച്ചു.
മേൽപ്പറഞ്ഞ സമ്മാനങ്ങൾക്ക് പുറമേ 10 കിലോ വെള്ളി പ്രോത്സാഹന സമ്മാനമായി നൽകുന്നുണ്ട്. യൂനിറ്റ് തല നറുക്കെടുപ്പിൽ 1100 സ്വർണ കോയിൻ സമ്മാനമായി നൽകുന്നുണ്ട്.
2024 ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയായിരുന്നു ഓണം സ്വർണ്ണോത്സവം-2024 സംഘടിപ്പിച്ചത്. 15 ലക്ഷത്തോളം കുടുംബങ്ങൾ ഈ കാലയളവിൽ കേരളത്തിലെ സ്വർണാഭരണ ശാലകളിൽ നിന്നും സ്വർണ്ണം വാങ്ങിയതായി കെ. സുരേന്ദ്രൻ പറഞ്ഞു. ഓണം സ്വർണ്ണോത്സവം-2024 പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത എല്ലാ സ്വർണ വ്യാപാരികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.