സിംഗപൂർ സിറ്റി: കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശ്വാസമായി യു.എസ് ആസ്ഥാനമായ റേറ്റിങ് ഏജൻസി മൂഡീസിെൻറ പുതിയ റിപ്പോർട്ട്. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഒരു പടി കൂടി ഉയർത്തിയ റിപ്പോർട്ട് മൂഡിസ് പുറത്തുവിട്ടു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ മോദി സർക്കാർ കൊണ്ടു വന്ന മാറ്റങ്ങൾക്ക് മൂഡിസ് അംഗീകാരം നൽകിയിരിക്കുന്നുവെന്ന് അരുൺ ജെയ്റ്റ്ലി സിംഗപൂരിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു നാല് വർഷമായി നടപ്പാക്കി വരുന്ന മാറ്റങ്ങൾക്കുള്ള അംഗീകാരണമാണ് റേറ്റിങ്ങിലെ ഉയർച്ച. ഇൗ വർഷങ്ങളിൽ നിരവധി ഘടനാപരമായ മാറ്റങ്ങൾ സമ്പദ് വ്യവസ്ഥയിൽ നടപ്പിലാക്കിയിട്ടുണ്ട്. 13 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയുടെ റേറ്റിങ്ങിൽ മൂഡി വ്യത്യാസം വരുത്തുന്നത്. കുറച്ച് വൈകിയെന്ന തോന്നലുണ്ട്. എന്നാലും ഇത് പുതിയ മാറ്റങ്ങൾക്കുള്ള അംഗീകാരം തന്നെയാണെന്നും െജയ്റ്റ്ലി പറഞ്ഞു.
നോട്ട് അസാധുവാക്കൽ അടക്കമുള്ള നടപടികളാണ് ഇന്ത്യെയ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയാക്കിയത്. ആധാർ, ജി.എസ്.ടി തുടങ്ങിയ പരിഷ്കരണ നടപടികൾക്കുള്ള അംഗീകാരമാണ് മൂഡിയുടെ റേറ്റിങ്ങ്. ഇൗ അന്താരാഷ്ട്ര അംഗീകാരം പ്രോത്സാഹനജനകമാണെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
എന്താണ് മൂഡീസ് ക്രെഡിറ്റ് റേറ്റിങ്
വ്യക്തികൾ, കോർപ്പറേറ്റഷനുകൾ, സർക്കാറുകൾ എന്നിവരുടെ കടം വാങ്ങാനുള്ള ശേഷിക്ക് നൽകുന്ന റാങ്കിങ്ങാണ് ക്രെഡിറ്റ് റേറ്റിങ്. ഇതിൽ വ്യക്തികൾക്ക് ക്രെഡിറ്റ് സ്കോർ നൽകുേമ്പാൾ കോർപ്പറേഷനുകൾക്കും സർക്കാറുകൾക്കും ക്രെഡിറ്റ് റേറ്റിങ്ങാണ് നൽകുന്നത്. ഇതിൽ സർക്കാറുകൾക്ക് സ്റ്റാൻഡേർഡ്&പുവർ, മൂഡീസ്, ഫിഞ്ച് തുടങ്ങിയ എജൻസികളാണ് റേറ്റിങ് നൽകുന്നത്. പണം വിദേശരാജ്യങ്ങളിലുൾപ്പടെ പണം കടമെടുക്കണമെങ്കിൽ റേറ്റിങ് ആവശ്യമാണ്. രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഇത്തരത്തിൽ റേറ്റിങ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.