ന്യൂഡൽഹി: ഹോേങ്കാങ്ങിലെ റിയൽ എസ്റ്റേറ്റ് രാജാവായി വാഴ്ത്തപ്പെടുന്ന ലി കാഷ് ഇങ്ങിനെ പിന്തള്ളി മുേകഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനായി. ജിയോ ഫോർ ജി മൊബൈൽ ഇൻറർനെറ്റും ജിയോ ഫോണുകളും അവതരിപ്പിച്ചതിലൂടെ കമ്പനിയുടെ ഒാഹരി മൂല്യത്തിലുണ്ടായ റെക്കോഡ് കുതിപ്പാണ് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി കൂടിയായ മുകേഷ് അംബാനിക്ക് ഏഷ്യയിലെ രണ്ടാം ധനികപട്ടത്തിലേക്ക് വഴിതെളിച്ചത്.
ധനകാര്യസ്ഥാപനമായ ബ്ലൂംബർഗാണ് ഏഷ്യയിലെ വൻസമ്പന്നരുടെ പട്ടിക തയാറാക്കിയത്. ഒാൺലൈൻ വാണിജ്യസ്ഥാപനമായ ആലി ബാബ ഗ്രൂപ് മേധാവി ചൈനയിലെ ജാക് മായാണ് നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ.
ഇൗ വർഷം ഏകദേശം 80,000 കോടി രൂപയുടെ വരുമാനവർധനയാണ് മുകേഷ് അംബാനിക്കുണ്ടായത്. ഇതോടെ അദ്ദേഹത്തിെൻറ സ്വകാര്യസമ്പാദ്യം 2.2 ലക്ഷം കോടിയിലെത്തി. 2016 അവസാനം ലോകസമ്പന്നരിൽ 26ാം സ്ഥാനത്തുണ്ടായിരുന്ന അംബാനി ഇപ്പോൾ 19ാം സ്ഥാനത്താണ്. അതേസമയം ടെലികോം രംഗത്തെ വൻ നിക്ഷേപം മൂലം റിലയൻസ് കമ്പനിയുടെ കടബാധ്യത 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്നും ബ്ലൂംബർഗ് വ്യക്തമാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.