ന്യൂഡൽഹി: പരസ്യങ്ങളിൽ അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ റിലയൻസ് ജിയോയും പേടിഎമ്മും മാപ്പു പറഞ്ഞു. കഴിഞ്ഞ മാസം സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഇരുകമ്പനികൾക്കും നോട്ടീസ് അയച്ചിരുന്നു. 1950ലെ പേരുകളും എംബ്ലങ്ങളും സംരക്ഷിക്കുന്ന നിയമത്തിെൻറ ലംഘനമാണ് ഇരുകമ്പനികളും നടത്തിയതെന്ന് ആരോപിച്ചായിരുന്നു സർക്കാറിെൻറ നോട്ടീസ്.
കഴിഞ്ഞ വർഷം സെപ്തംബറിൽ ഇന്ത്യയിൽ സേവനം ആരംഭിക്കുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പരസ്യം ജിയോ നൽകിയിരുന്നു. നോട്ട് പിൻവലിക്കലിന് ശേഷം ഇ-വാലറ്റുകൾ ഉപയോഗിക്കണമെന്ന മോദിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പേടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് പരസ്യം നൽകുകയായിരുന്നു. ഇതാണ് വിവാദമായും കമ്പനികളെ മാപ്പ് പറയുന്നതിലേക്ക് വരെ കൊണ്ടു ചെന്നെത്തിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.