മുംബൈ: കോവിഡ് മഹാമാരി ഒരു വശത്ത് സർവ്വ മേഖലയിലും ആഘാതം സൃഷ്ടിച്ച് മുന്നേറുേമ്പാഴും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനുമായ മുകേഷ് അംബാനിക്ക് 2020 എന്ന വർഷം ഒരു റോളർകോസ്റ്ററാണ്. ലോക്ഡൗൺ കാലത്തും വന്യമായ മുന്നേറ്റം നടത്തിയ അംബാനി ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻമാരിൽ എട്ടാമനാണ്. പ്രമുഖ നിക്ഷേപകനും ശതകോടീശ്വരനുമായി വാറന്‍ ബഫറ്റിനെ പിന്നിലാക്കിയാണ് മുകേഷ് അംബാനി എട്ടാമതായത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഏക വ്യവസായി കൂടിയാണ് അംബാനി. തെൻറ സമ്പാദ്യത്തില്‍ നിന്ന് 290 കോടി ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയതാണ് 89കാരനായ വാറന്‍ ബഫെറ്റിെൻറ സമ്പാദ്യം ഇടിയാന്‍ കാരണമായത്. നേരത്തെ ഫോർബ്സ് തയാറാക്കിയ പട്ടികയിലും ടോപ് 10ൽ അംബാനി ഇടംനേടിയിരുന്നു.
68.3 ബില്യൺ (6830 കോടി) ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് കണക്ക്. അതേസമയം, 6790 കോടി ഡോളറാണ് വാറന്‍ ബഫെറ്റിെൻറ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം റിലയൻസിെൻറ ഒാഹരി വില മാർച്ചിലെ ചെറിയ തിരിച്ചടിക്ക് ശേഷം ഇരട്ടിയോളമായതാണ് സമ്പത്ത് ഗണ്യമായി വർധിക്കാൻ കാരണം. ഫെയ്‌സ്ബുക്ക്.ഇങ്ക്, സിൽവർ ലേക്ക് എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ 1500 കോടി ഡോളറിലധികം നിക്ഷേപം ലഭിച്ചതിനാൽ ഓഹരികൾ മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കിനേക്കാൾ ഇരട്ടിയാവുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിലേക്ക് ആഗോള ഭീമൻമാരുടെ നിക്ഷേപ പെരുമഴയാണ്. ഫേസ്ബുക്ക്(43,574 കോടി), സില്‍വര്‍ ലെയ്ക്ക് (10,202 കോടി), കെ.കെ.ആര്‍, വിസ്ത ഇക്വിറ്റി പാര്‍ട്ണര്‍മാര്‍ (11,376 കോടി വീതം), ജനറല്‍ അറ്റ്‌ലാൻറിക് (6600 കോടി), അബുദാബി ഇന്‍വെസ്റ്റ്മെൻറ് അതോറിറ്റി 5,683.50 കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേങ്ങൾ.
റിലയൻസ് ഇൻഡസ്ട്രീസ് അതിൻെറ സുവർണ്ണ കാലഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നു. കടമില്ലാത്ത അവസ്ഥയിലേക്ക് റിലയൻസ് എത്തി. 2021 മാർച്ചിൽ പൂർത്തികരിക്കാനിരുന്ന സ്വപ്നം ഇപ്പോൾ തന്നെ സഫലമാക്കാൻ കഴിഞ്ഞെന്നും അംബാനി അവകാശപ്പെട്ടിരുന്നു.
ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് - ടോപ് 10 സമ്പന്നർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.