ന്യൂഡൽഹി: ഇന്ത്യയിൽ സാേങ്കതികവിദ്യയുടെ വളർച്ചക്ക് കാരണം വികസനത്തിൽ ഉൗന്നിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളാണെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി. ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിെൻറ മൂന്നാമത് പതിപ്പിൽ സംസാരിക്കുേമ്പാഴാണ് മുകേഷ് അംബാനി മോദിയെ പുകഴ്ത്തിയത്.
ഇന്ത്യയിലെ ഡിജിറ്റൽ ഉപഭോക്താക്കളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇത് മുതലാക്കി നിരവധി കമ്പനികളാണ് രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതെന്നും അംബാനി പറഞ്ഞു. ജിഗാ ഫൈബറിലുടെ രാജ്യത്തെ ഇൻറർെനറ്റ് കണക്ടിവിറ്റി വർധിപ്പിക്കുകയാണ് ജിയോയുടെ ലക്ഷ്യം. ജിയോ ഫോണിലുടെ ഗ്രാമങ്ങളിൽ ഇൻറർനെറ്റ് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. വൈകാതെ തന്നെ മുഴുവൻ ഇന്ത്യക്കാർക്കും 4ജി കണക്ടിവിറ്റി എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാമത് ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ 5ജി സാേങ്കതിക വിദ്യയെ കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. എയർടെൽ മേധാവി സുനിൽ മിത്തൽ, ആദിത്യബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള കേന്ദ്രമന്ത്രിമാരായ മനോജ് സിൻഹ, നിഥിൻ ഗഡ്കരി, രവിശങ്കർ പ്രസാദ് തുടങ്ങി പല പ്രമുഖരും മൊബൈൽ കോൺഗ്രസിൽ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.