ബംഗളൂരു: എൻ.ആർ. നാരായണ മൂർത്തി മാതൃകാ പുരുഷനാണെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി. കമ്പനിയുടെ ചെയർമാനായി ചുമതലയേറ്റശേഷം വെള്ളിയാഴ്ച നിക്ഷേപകരുമായി നടത്തിയ കോൺഫറൻസ് കോളിലാണ് നിലേകനി മുൻ ചെയർമാൻ മൂർത്തിയെ വാനോളം പുകഴ്ത്തിയത്. കോർപറേറ്റ് ഭരണനിർവഹണത്തിൽ കമ്പനിയെ ഉയർന്ന നിലവാരം കൈവരിക്കാൻ സഹായിച്ച അദ്ദേഹത്തിെൻറ കടുത്ത ആരാധകനാണ് താനെന്നും നിലേകനി പറഞ്ഞു.
കമ്പനിക്കും മൂർത്തിക്കും സ്ഥാപകർക്കുമിടയിൽ ആരോഗ്യകരമായ ബന്ധം ഉറപ്പുവരുത്തും. രാജ്യത്തെ കോർപറേറ്റ് ഭരണനിർവഹണത്തിെൻറ പിതാവാണ് മൂർത്തി. കമ്പനിയുടെ ആദ്യകാല പ്രതാപം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂർത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് വിശാൽ സിക്ക സി.ഇ.ഒ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്. പിന്നാലെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ നിലേകനിയെ നേതൃത്വത്തിലേക്ക് തിരികെ വിളിക്കാൻ കമ്പനിയുടെ ഓഹരിയുടമകളായ നിക്ഷേപകർ സമ്മർദം ചെലുത്തുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഐകകണ്ഠ്യേനയാണ് കമ്പനി സ്ഥാപകരിൽ പ്രമുഖനും മുൻ സി.ഇ.ഒയുമായ നിലേകനിയെ ചെയർമാനായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.