ബെംഗളൂരു: ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയും ഭാര്യ രോഹിണിയും സ്വത്തിെൻറ പാതി മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്ന കോടീശ്വരൻമാരുടെ ക്ലബ്ബായ ‘ഗിവിങ് പ്ലഡ്ജി’ൽ അംഗത്വം സ്വീകരിച്ചു. ബിൽഗേറ്റ്സ്, മെലിൻഡ ഗേറ്റ്സ്, വാറൻ ബഫറ്റ് എന്നിവർ ചേർന്ന് 2010 ആഗസ്തിലാണ് ക്ലബ്ബ് രൂപീകരിച്ചത്. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് സമ്പാദ്യം മാറ്റിവെക്കുന്നതിനായി കോടീശ്വരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ക്ലബ്ബ് രൂപീകരിച്ചത്.
ക്ലബ്ബിൽ അംഗമാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് നിലേകനി. വിപ്രോ ചെയർമാൻ അസിം പ്രേംജി, ബയോകോൺ ചെയർമാൻ കിരൺ മസുംദാർ ഷാ, ശോഭ ഡെവലപ്പേഴ്സ് ചെയർമാൻ പി.എൻ.സി മേനോൻ എന്നിവരാണ് നിലേകനിക്ക് മുേമ്പ ക്ലബ്ബിൽ അംഗത്വം നേടിയവർ. നിലേകനി വന്നതോടെ ക്ലബ്ബിൽ 21 രാജ്യങ്ങളിൽ നിന്നായി 171 അംഗങ്ങളുണ്ട്.
‘ഫലം ഇച്ഛിക്കാതെ കർമം ചെയ്യുക’ എന്ന ഭഗവദ് ഗീതയിലെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് നിലേകനിയും രോഹിണിയും ക്ലബ്ബിൽ അംഗത്വം തേടിയത്.
സംരംഭകത്വത്തോടുള്ള അഭിനിവേശം എങ്ങനെയാണ് നിലേകനി മാനവികതയിലേക്ക് മാറ്റിയതെന്ന് താൻ അത്ഭുതപ്പെടുന്നു. നിലേകനിക്കും ഭാാര്യ േരാഹിണിക്കും ഗിവിങ് പ്ലഡ്ജിലേക്ക് സ്വാഗതമെന്നും ബിൽഗേറ്റ്സ് ട്വീറ്റ് ചെയ്തു.
ബിൽ ഗേറ്റ്സിന് നന്ദി പറഞ്ഞ നിലേകനി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി രണ്ട് ദശകങ്ങളായി രോഹിണി നടത്തിയ യാത്രയും അവരുടെ ആത്മസമർപ്പണവുമാണ് ഇൗ തീരുമാനത്തിലേക്ക് നയിച്ചതെന്നും മറുപടി നൽകി.
കുടിവെള്ള, ശൗചാലയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അർഘ്യം എന്ന പേരിൽ 20 വർഷമായി സംഘടന രോഹിണി നിലേകനി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാൻ ഏക് സ്റ്റെപ്പ് എന്ന പേരിൽ 2014ൽ പുതിയ സന്നദ്ധ സംഘടനയും ദമ്പതികൾ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.