ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ദേശീയ പെൻഷൻ പദ്ധതിയിൽ (എൻ.പി.എസ്) സർ ക്കാർ വിഹിതം നിലവിലെ അടിസ്ഥാന ശമ്പളത്തിെൻറ 10 ശതമാനത്തിൽനിന്ന് 14 ശതമാനമായി ഉയർത്തി. എന്നാൽ, ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. ദേശീയ പെൻഷൻ പദ്ധതിയിലേക്ക് ജീവനക്കാർ നൽകുന്ന വിഹിതത്തിെൻറ 10 ശതമാനംവരെ ആദായ നികുതി നിയമത്തിെൻറ 80 സി പ്രകാരമുള്ള നികുതി ഇളവ് അനുവദിക്കും.
കാർഷിക കയറ്റുമതി നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി. തേയില, കാപ്പി, അരി തുടങ്ങിയവയുടെ കയറ്റുമതി വർധിപ്പിക്കാനും 2022ഒാടെ കയറ്റുമതി ഇരട്ടിയാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വാണിജ്യമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. 2022ഒാടെ കാർഷികോൽപന്നങ്ങളുടെ കയറ്റുമതി 60 ബില്യൺ ഡോളറാക്കാനാണ് ഉദ്ദേശിക്കുന്നത്. ജൈവ ഉൽപന്നങ്ങൾക്കുള്ള കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.