ദേശീയ ​സ്​റ്റോക് ​എക്സ്ചേഞ്ച് സി.ഇ.ഒ രാജിവെച്ചു

മുംബൈ: ദേശീയ സ്​റ്റോക്​ എക്​സ്ചേഞ്ച്​ സി.ഇ.ഒ ചിത്ര രാമകൃഷ്​ണ രാജിവെച്ചു. ഡയറക്​ടർ ബോർഡുമായുള്ള അഭിപ്രായ ഭിന്നതയാണ്​ രാജിക്ക്​ കാരണമെന്നാണ്​ അറിയുന്നത്​. എന്നാൽ, വാർത്ത​യോട്​ പ്രതികരിക്കാൻ എൻ.എസ്​.ഇയോ ചിത്ര രാമകൃഷ്​ണനോ തയാറായില്ല. ജെ. രവിചന്ദ്രൻ എൻ.എസ്​.ഇയുടെ ഇടക്കാല സി.ഇ.ഒ ആവുമെന്ന്​ റിപ്പോർട്ട്​. ഇൗ സാമ്പത്തിക വർഷത്തേക്കായിരിക്കും അദ്ദേഹത്തി​െൻറ നിയമനം.

ദേശീയ സ്​റ്റോക്​ എക്സ്ചേഞ്ചി​െൻറ ആദ്യത്തെ വനിത സി.ഇ.ഒ ആണ്​ ചിത്ര രാമകൃഷ്​ണൻ. വേൾഡ്​ ഫെഡറേഷൻ ഒാഫ്​ എക്​സ്ചേഞ്ചി​െൻറ ആദ്യ വനിത അധ്യക്ഷ കൂടിയാണവർ. ചില പുതിയ ​െഎ.പി.ഒകളിലേക്ക്​ ദേശീയ സ്​റ്റോക്​ എക്​​സ്ചേഞ്ച്​ കടക്കാനിരിക്കെയാണ്​ ചിത്ര രാമകൃഷ്​ണ​െൻറ രാജി.

Tags:    
News Summary - National Stock Exchange CEO offers to resign - media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.