ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിെൻറ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിക്കാൻ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണലിെൻറ ഉത്തരവ്. ഇപ്പോൾ എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിലിരിക്കുന്ന എൻ. ചന്ദ്രശേഖരെൻറ നിയമനം നിയമവിരുദ്ധമാണെന്നും ഉത്തരവിൽ പറഞ്ഞു.
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ പദവിയിൽ നിന്ന് മാറ്റുകയായിരുന്നു. കമ്പനിക്കും ഓഹരി ഉടമകൾക്കും മിസ്ത്രിയിലുള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തെ പദവിയിൽ നിന്ന് പുറത്താക്കിയത്.
ഇതിനെതിരെ മിസ്ത്രിയുെട നേതൃത്വത്തിലുള്ള സൈറസ് ഇൻവെസ്റ്റ്മെൻറ്സ്, സ്റ്റെർലിങ് ഇൻവെസ്റ്റ്മെൻറ്സ് കോർപ്പറേഷൻ എന്നീ നിക്ഷേപ കമ്പനികൾ നൽകിയ ഹരജിയിലാണ് ട്രിബ്യൂണൽ വിധി പറഞ്ഞത്.
സൈറസ് മിസ്ത്രിയെ എക്സിക്യൂട്ടീവ് ചെയർമാനാക്കിയ ട്രിബ്യൂണൽ ഉത്തരവിനെതിരെ ടാറ്റ ഗ്രൂപ്പിന് സുപ്രീംകോടതിയെ സമീപിക്കാം. ഇതിനായി ട്രിബ്യൂണൽ നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
ചെറുകിട ഓഹരി ഉപഭോക്താക്കളോട് ടാറ്റ സൺസിന് പക്ഷപാതപരമായ നിലപാടാണ് ഉണ്ടായിരുന്നതെന്നും മിസ്ത്രിയെ ഒഴിവാക്കിയ നടപടി വേണ്ടത്ര ആലോചിക്കാതെെയടുത്ത തീരുമാനമാണെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.
എസ്.ജെ. മുഖോപാധ്യായ അധ്യക്ഷനായ രണ്ടംഗ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണലാണ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.