വാഷിങ്ടൺ: നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ മാന്ദ്യത്തിന് ശേഷം ഇന്ത്യ 2017-18 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനത്തിെൻറ വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര മോണിറ്ററിങ് ഫണ്ടിെൻറ (െഎ.എം.എഫ്) വിലയിരുത്തൽ.സാമ്പത്തികനയ ഘടനയിൽ ദീർഘകാലമായി തുടരുന്ന മാന്ദ്യത്തിൽ നിന്ന് കരകയറാനായാൽ വിപണി മൂല്യം വർധിക്കുകയും അതുവഴി 2018-19ലെ സാമ്പത്തിക വളർച്ച 7.7 ശതമാനത്തിലേക്ക് ഉയരുമെന്നും െഎ.എം.എഫ് വ്യക്തമാക്കി.
നോട്ടു നിേരാധനത്തിന് പിന്നാലെ ഉടലെടുത്ത പണക്ഷാമംമൂലം സ്വകാര്യ ഉപഭോഗത്തിൽ പ്രാഥമികമായി അൽപം കുറവു സംഭവിച്ചിട്ടുണ്ടെങ്കിലും 2017ഒാടെ ഇൗ പ്രവണതയിൽ മാറ്റമുണ്ടാകും. വരാനിരിക്കുന്ന മൺസൂൺ സീസണിൽ ഇന്ത്യക്ക് അനുകൂലമായി കാലാവസ്ഥ രൂപപ്പെടുമെന്നും വിപണനത്തിലുണ്ടായ മാന്ദ്യം അതോടെ ഇല്ലാതാകുമെന്നും ഏഷ്യൻ സാമ്പത്തിക അവലോകന യോഗത്തിൽ െഎ.എം.എഫ് പ്രത്യാശ പ്രകടിപ്പിച്ചു.
സാമ്പത്തിക പരിഷ്കരണത്തിൽ വേഗത്തിൽ മുന്നേറുന്ന ഇന്ത്യക്ക് ജി.എസ്.ടി എളുപ്പത്തിൽ നടപ്പിലാക്കാനാകും. ആേഗാള തലത്തിൽ സാമ്പത്തിക വളർച്ച വേഗത്തിൽ കൈവരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും െഎ.എം.എഫിെൻറ ഏഷ്യ-പസഫിക് ഡയറക്ടർ ചാങ്യോങ് റീ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.