വാഷിങ്ടൺ: ഇന്ത്യ ഇപ്പോഴും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ര ാജ്യത്തെ വളർച്ച നിരക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു. ഐ.എം.എഫ് ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചതിന് പിന്നാലെയാണ് നിർമല സീതാരാമെൻറ പ്രതികരണം.
വളർച്ചാ നിരക്ക് കുറയുമെന്നാണ് ഐ.എം.എഫ് പ്രവചനം. എങ്കിലും ലോകത്ത് അതിവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതാണ്. ലോകത്തിലെ എല്ലാ സമ്പദ്വ്യവസ്ഥകളുടെയും വളർച്ചാ നിരക്ക് ഐ.എം.എഫ് കുറച്ചിട്ടുണ്ട്. ഇന്ത്യയുടേതും കുറച്ചു. ചൈനയുമായി ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും നിർമല വ്യക്തമാക്കി.
മുൻ വർഷങ്ങളിലെ പോലെ എട്ട്, ഏഴ് ശതമാനം നിരക്കുകളിലല്ല ഇന്ത്യ സമ്പദ്വ്യവസ്ഥ വളരുന്നതെന്നത് ഒരു പ്രശ്നമാണ്. എങ്കിലും ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കാനുള്ള സമ്പദ്വ്യസ്ഥയുടെ പ്രാപ്തിയിൽ സംശയമില്ല. എല്ലാ സെക്ടറുകളുടെയും ആവശ്യങ്ങൾ കേൾക്കുകയാണ് താനിപ്പോൾ ചെയ്യുന്നത്. ധനകമ്മി പരിശോധിച്ചിട്ടില്ലെന്നും നിർമല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.