മുംബൈ: വിഡിയോ സ്ട്രീമിങ് രംഗത്തെ പ്രമുഖ കമ്പനിയായ നെറ്റ്ഫ്ലിക്സ് ഷാരൂഖ് ഖാെൻറ റെഡ്ചില്ലിസുമായി കൈകോർക്കുന്നു. ഒാൺ ഡിമാൻറ് വിഡിയോ സ്ട്രീമിങ് രംഗത്തെ ആഗോളതലത്തിൽ തന്നെ പ്രശ്സതമായ കമ്പനിയാണ് നെറ്റ്ഫ്ലിക്സ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ധാരണയായത്. ഇതോടു കൂടി ബോളിവുഡ് സിനിമകൾ നെറ്റ്ഫ്ലിക്സിെൻറ ലോകമെമ്പാടുമുള്ള 86 മില്യൺ ഉപഭോക്താകൾക്ക് ലഭ്യമാവും. ആമസോൺ അവരുടെ വിഡിയോ ഒാൺ ഡിമാൻറ് സംവിധാനം അവതരപ്പിച്ചതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സിെൻറ പുതിയ നീക്കം.
റെഡ്ചില്ലീസ് ആദ്യമായാണ് ആഗോളതലത്തിലേക്ക് എത്തുന്നത്. നെറ്റ്ഫ്ലിക്സ് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. ലോകത്തിെൻറ എതു കോണിലാണെങ്കിലും തങ്ങളുടെ ആരാധകർക്ക് റെഡ്ചില്ലീസ് എൻറർടെയിൻമെൻറ് ഇനി ലഭ്യമാകുമെന്നും ഷാരൂഖ് പ്രസ്താവനയിൽ പറഞ്ഞു.
നെറ്റ്ഫ്ലിക്സും റെഡ്ചില്ലീസ് എൻറർടെയിൻമെൻറും തമ്മിൽ ധാരണയിലെത്തിയതോടെ നിരവധി ബോളിവുഡ് സിനിമകൾ ലോകത്തിലെവിടെയും ലഭ്യമാകും. ഇത് ഇരു കമ്പനികൾക്കും ഗുണകരമാവുമെന്നാണ് കണക്ക് കൂട്ടുന്നത്. ഷാരൂഖ് ഖാൻ ഇന്ത്യയിലെ പ്രമുഖ നടനാണ്. ബോളിവുഡ് സിനിമയിൽ അദ്ദേഹത്തിന് നിർണായകമായ സ്ഥാനമുണ്ട്. അദ്ദേഹത്തിെൻറ സിനിമകൾക്ക് ലോകവ്യാപകമായി ആരാധകരുണ്ട്. ഇന്ത്യൻ സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഷാരുഖ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഷാരുഖുമായി സംരംഭം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും നെറ്റ്ഫ്ലിക്സ് പ്രതികരിച്ചു.
ഷാരുഖിെൻറ ഡിയർ സിന്ദഗിയാവും നെറ്റ്ഫ്ലിക്സിലൂടെ ലഭ്യമാവുന്ന ആദ്യ സിനിമ. അതിന് ശേഷം ഹാപ്പി ന്യൂ ഇയർ, ഒാം ശാന്തി ഒാം എന്നീ ഷാരൂഖ് സിനിമകളും നെറ്റ്ഫ്ലിക്സിലൂടെ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.