നോട്ട്​ നിരോധനത്തിന്​ മുമ്പ്​ പി.എൻ.ബി ബാങ്കിൽ നീരവ്​ മോദി 90 കോടി നിക്ഷേപിച്ചെന്ന്​ ആരോപണം

ന്യൂഡൽഹി: നോട്ട്​ നിരോധനത്തിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ വജ്രവ്യവസായി നീരവ്​ മോദി 90 കോടി രൂപ പി.എൻ.ബി ബാങ്കിൽ നിക്ഷേപിച്ചുവെന്ന്​ ആരോപണം. എൻ.സി.പി എം.പി മജീദ്​ മേമനാണ്​ നീരവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്​. നോട്ട്​ നിരോധനത്തിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ പഞ്ചാബ്​ നാഷണൽ ബാങ്കി​​​െൻറ ശാഖയിൽ നീരവ്​ മോദി 90 കോടി രൂപ നിക്ഷേപിച്ചു. ഇതുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തിയാൽ സത്യാവസ്ഥ പുറത്തു​വരുമെന്ന്​ മേമൻ വ്യക്​തമാക്കി.

ത​​​െൻറ ട്വിറ്റർ അക്കൗണ്ടിലുടെയും മജീദ്​ മേമൻ ഇതേ ആരോപണം ഉന്നയിച്ചു. നോട്ട്​ നിരോധനത്തിന്​ മുമ്പ്​ നീരവ്​ മോദിയോട്​ 90 കോടി നിക്ഷേപിക്കാൻ നിർദേശം നൽകിയതാരാണെന്നും മേമൻ ചോദിച്ചു.

പഞ്ചാബ്​ നാഷണൽ ബാങ്കി​​​െൻറ11,400 കോടി തട്ടിച്ച നീരവ്​ മോദി ഇപ്പോൾ വിദേശത്താണ്​ ഉള്ളത്​. നീരവ്​ മോദിക്കെതിരായ തട്ടിപ്പ്​ കേസിൽ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും സി.ബി.​െഎയും അന്വേഷണം ശക്​തമാക്കിയിരിക്കുകയാണ്​.
 

Tags:    
News Summary - Nirav Modi deposited Rs 90 cr in PNB hours before demonetisation-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.