ന്യൂഡൽഹി: മാന്ദ്യമില്ല, മുൻനിര സമ്പദ്വ്യവസ്ഥയായി ഇന്ത്യ കുതിക്കുകയാണെന്ന അവക ാശവാദത്തിൽനിന്ന് പിന്മാറി സർക്കാർ. വിഷമഘട്ടത്തിലൂടെയാണ് സമ്പദ്വ്യവസ്ഥ കട ന്നുപോകുന്നതെന്ന് ഒടുവിൽ ധനമന്ത്രി നിർമല സീതാരാമൻ തുറന്നു സമ്മതിച്ചു.
ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂണിൽ ഏറ്റവും താഴ്ന്ന് അഞ്ചു ശതമാനത്തിലേക്ക് എത്തിയിരുന്നു.
രാജ്യത്ത് മാന്ദ്യം ഉണ്ടെന്ന് സമ്മതിക്കാത്തപ്പോൾ തന്നെ, കയറ്റുമതി, റിയൽ എസ്റ്റേറ്റ് മേഖലക്കും മറ്റും 70,000 കോടി, സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് നികുതിയിളവ് തുടങ്ങി വിവിധ മേഖലകൾക്കായി ഉത്തേജന പാക്കേജുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.