ഒരുകോടി വരെ നിക്ഷേപമുള്ള കമ്പനികൾ ഇനി സൂക്ഷ്​മ വിഭാഗത്തിൽ

ന്യൂഡൽഹി: കോവിഡ്​ 19 ​​​​െൻറ സാഹചര്യത്തിൽ സൂക്ഷ്​മ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ നിർവചനം തിരുത്തിയെഴുതി ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തേക്ക്​ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായാണ്​ ഈ തീരുമാനം. നിക്ഷേപത്തിന്​ പുറമെ വിറ്റുവരവും കമ്പനികളുടെ നിർവചനങ്ങളോട്​ കൂട്ടിച്ചേർത്തു. സേവന ഉൽപ്പാദന മേഖലകൾ തമ്മിൽ ഇനി വ്യത്യാസമുണ്ടാകില്ല.  സൂക്ഷ്​മ വ്യവസായങ്ങളുടെ നിക്ഷേപ പരിധി 25 ലക്ഷത്തിൽനിന്നും ഒരു കോടിയായി ഉയർത്തി. സേവനമേഖലയിൽ  നേരത്തേ സൂക്ഷ്​മ വ്യവസായങ്ങളുടെ നിക്ഷേപം 10 ലക്ഷമായിരുന്നു. അഞ്ചുകോടിവരെ ടേൺ ഓവറുള്ള കമ്പനിക​െള സൂക്ഷ്​മ വ്യവസായങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. 

10 കോടി വരെ നിക്ഷേപമുള്ള കമ്പനികൾ ഇനി ചെറുകിട വ്യവസായത്തിൽ ഉൾപ്പെടും. നേര​ത്തേ ഉൽപ്പാദന കമ്പനികൾക്ക്​ ഇത്​ അഞ്ചു കോടി രൂപയും സേവന മേഖലയിൽ രണ്ടു കോടി രൂപയുമായിരുന്നു. 50 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളും ചെറുകിട വ്യവസായത്തിൽ ഉൾപ്പെടും. 

20 കോടി രൂപ നിക്ഷേപമുള്ള കമ്പനികളായിരിക്കും ഇടത്തരം വ്യവസായങ്ങൾ. നേരത്തേ ഇടത്തരം വ്യവസായങ്ങളിൽ ഉൽപ്പാദന മേഖലയിൽ 10കോടിയും സേവന​േമഖലയിൽ അഞ്ചു കോടിയുമായിരുന്നു നിക്ഷേപം. 100 കോടി രൗപ വരെ വിറ്റുവരവുള്ള കമ്പനികളും ഇടത്തരം വ്യവസായങ്ങളിലായിരിക്കും ഇനി ഉൾപ്പെടുകയെന്നും ധനമന്ത്രി പറഞ്ഞു. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിക്കുന്നതിനിടെയാണ്​ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്​.

Tags:    
News Summary - Nirmala sitharaman Press meet 20 lakh Crore Packege -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 01:35 GMT