ന്യൂഡൽഹി: ഭീമമായ മുതൽമുടക്ക് നടത്തുന്നതിനെക്കുറിച്ച് സർക്കാർ പ്രഖ്യാപനങ്ങൾ ഒന്നിനുപുറകെ ഒന്നായി വരുന്നുണ്ടെങ്കിലും അതിെൻറ ഫലപ്രാപ്തി സംശയനിഴലിൽ. 102 ലക്ഷം കോടി രൂപയുടെ നിേക്ഷപ പദ്ധതി ഇപ്പോൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കാൻ കടമ്പകൾ നിരവധി. ആഗസ്റ്റ് പകുതിക്കുശേഷം പല പാക്കേജുകൾ പ്രഖ്യാപിക്കപ്പെട്ടു. ആദ്യത്തേത് വാഹനവിപണിക്ക് ഉണർവുപകരാൻ ഉദ്ദേശിച്ചായിരുന്നു. വ്യവസായ നിേക്ഷപാനുകൂല അന്തരീക്ഷത്തിനായി വിദേശ വ്യവസായികളുടെ നികുതി സർചാർജ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. 10 ബാങ്കുകളെ ലയിപ്പിച്ച് 50,000 കോടി മൂലധനശേഷി ഉയർത്താൻ ഉതകുന്ന പാക്കേജായിരുന്നു മറ്റൊന്ന്. കയറ്റുമതി പ്രോത്സാഹന പദ്ധതിയും പ്രഖ്യാപിച്ചു. പക്ഷേ, പ്രഖ്യാപനങ്ങൾ താഴെത്തട്ടിൽ ഫലവത്താവുന്നില്ല. രോഗമറിഞ്ഞുള്ള ചികിത്സയല്ല സർക്കാർ നടത്തുന്നതെന്ന് നിരവധി സാമ്പത്തിക വിദഗ്ധർ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത്തിെൻറ കെണിയിൽപെട്ടു കിടക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ ഉണർത്താൻ 25,000 കോടി രൂപയുടെ സഹായപദ്ധതിക്ക് നവംബർ ഏഴിനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. 25,000 കോടിയുടെ പദ്ധതിയിൽ 10,000 കോടി സർക്കാറും ബാക്കി എൽ.ഐ.സി പോലുള്ള സ്ഥാപനങ്ങളും നൽകുമെന്നും, പണഞെരുക്കം മൂലം സ്തംഭിച്ചുപോയ പാർപ്പിടനിർമാണ പദ്ധതികൾ പുനരാരംഭിക്കാൻ അതു സഹായിക്കുമെന്നുമായിരുന്നു ധനമന്ത്രി വിശദീകരിച്ചത്.
എന്നാൽ, ആ പ്രഖ്യാപനം ചലനമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. പ്രമുഖ നഗരങ്ങളിലായി അഞ്ചുലക്ഷം ഫ്ലാറ്റുകൾ വിൽക്കാനാവാതെ കിടക്കുന്നുവെന്നാണ് ആറുമാസം മുമ്പത്തെ കണക്ക്. ആ സ്ഥിതിയിൽ മാറ്റമൊന്നും വന്നിട്ടുമില്ല. മാന്ദ്യംമൂലം മുതൽമുടക്കിന് നിക്ഷേപകനും നിർമാതാവും മടിക്കുകയാണ്.പുതിയ പ്രഖ്യാപനപ്രകാരം അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം 39 ശതമാനം മുടക്കുേമ്പാൾ അത്രയുംതന്നെ സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യമേഖലയുമാണ് മുടക്കേണ്ടത്. അവരുമായി വ്യക്തമായ ധാരണ രൂപപ്പെടുത്താതെയുള്ള മുൻകൂർ പ്രഖ്യാപനമാണ് ധനമന്ത്രിയുടേത്. കേന്ദ്രത്തേക്കാൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് മിക്ക സംസ്ഥാനങ്ങളും അനുഭവിക്കുന്നത്. സംസ്ഥാന കേന്ദ്രീകൃതമായ പദ്ധതികൾ സ്വയം ആവിഷ്ക്കരിച്ചു നടപ്പാക്കേണ്ട ഘട്ടത്തിൽ കേന്ദ്രത്തിെൻറ പദ്ധതി എത്രത്തോളം സ്വീകാര്യമാവുമെന്ന് കണ്ടറിയേണ്ട കാര്യം. ആഗോള നിക്ഷേപ സംഗമം സംഘടിപ്പിച്ച് സ്വകാര്യ മേഖലക്കു മുന്നിൽ പദ്ധതി നിർദേശങ്ങൾ മുന്നോട്ടുവെക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഈ കടമ്പകളെല്ലാം പിന്നിട്ടാണ് 102 ലക്ഷം കോടിയുടെ മുതൽമുടക്കുള്ള പദ്ധതികൾ അഞ്ചുവർഷത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടത്.
ജി.എസ്.ടി നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാൻ കഴിയാതെ നിൽക്കുന്ന സാഹചര്യത്തിൽ തന്നെയാണ് ഇത്തരമൊരു പ്രഖ്യാപനം. സർക്കാറിെൻറ പ്രവർത്തനച്ചെലവിന് റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽ കൈയിടുകയായിരുന്നു സർക്കാർ. ബി.പി.സി.എൽ പോലെ ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങൾ വരെ വിൽക്കാനൊരുങ്ങുന്നു. എയർഇന്ത്യ വിൽപന സമയബന്ധിതമായി നടന്നില്ലെങ്കിൽ അടച്ചുപൂട്ടാനാണ് പുതിയ നീക്കം. കൂടുതൽ മുതൽ മുടക്കാൻ കഴിയാത്ത ഞെരുക്കമാണ് സർക്കാറിന്. നികുതി വർധിപ്പിക്കാൻ പറ്റിയ സാഹചര്യമല്ലെന്നാണ് ജി.എസ്.ടി കൗൺസിലിൽ സംസ്ഥാന ധനമന്ത്രിമാർ ചൂണ്ടിക്കാട്ടിയത്. വിവിധ രംഗങ്ങളിൽ വളർച്ച ഇടിയുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.