ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 20.97 ലക്ഷം കോടിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ.
പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൻെറ ഭാഗമായി ആദ്യഘട്ടത്തിൽ വകയിരുത്തിയത് 5,94,550 കോടിയാണ്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും മധ്യവർഗത്തിനുമാണ് ഊന്നൽ നൽകിയത്. രണ്ടാം ഘട്ടത്തിൽ 310,00 കോടിയും മൂന്നാം ഘട്ടത്തിൽ 150,000 കോടിയും നീക്കിവെച്ചു. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി, അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള ധാന്യ വിതരണം, നഗരങ്ങളിലെ പാർപ്പിട നിർമ്മാണം എന്നിവക്കായിരുന്നു രണ്ടാം ഘട്ടത്തിൽ ഊന്നൽ.
മൂന്നാം ഘട്ടത്തിൽ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയും ചെറുകിട ഭക്ഷ്യവ്യവസായങ്ങൾക്കായി 10,000 കോടിയും മാറ്റിവെച്ചു. നാലാം ഘട്ടത്തിലും അഞ്ചാം ഘട്ടത്തിലുമായി 48,100 കോടിയാണ് നീക്കിവെച്ചത്. ഇതിന് പുറമേ പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരം 192,800 കോടിയും റിസർവ് ബാങ്കിൻെറ സാമ്പത്തിക പാക്കേജുകൾ പ്രകാരം 801,603 കോടിയും നീക്കിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.