ന്യൂഡല്‍ഹി: ജെറ്റ് എയർവേസ് സ്ഥാപകന്‍ നരേഷ് ഗോയലിെൻറ വിദേശയാത്ര ഡല്‍ഹി ഹൈകോടതിയ ും തടഞ്ഞു. വിവിധ കക്ഷികള്‍ക്ക് നല്‍കാനുള്ള 18,000 കോടിരൂപ കെട്ടിവെക്കുകയാണെങ്കിൽ വിദേശ യാത്ര അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.
മേയ് 25ന് ദുബൈയിൽ പോകാനിരുന്ന തന്നെ ക േസുകളൊന്നുമില്ലാതിരുന്നിട്ടും വിമാനത്തില്‍നിന്ന് തിരിച്ചിറക്കുകയും യാത്രാനുമതി നിഷേധിക്കുകയും ചെയ്തത് ചോദ്യംചെയ്ത് നരേഷ് ഗോയല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി തീരുമാനം. കേന്ദ്രം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതിരെ നൽകിയ ഹരജിയിൽ കോടതി കേന്ദ്രത്തിെൻറ മറുപടി തേടിയിട്ടുമുണ്ട്. ഇടക്കാല ഉത്തരവിടില്ലെന്നും ഓഗസ്റ്റ് 23ന് ഹരജിയിൽ വീണ്ടും വാദം കേൾക്കാമെന്നും കോടതി പറഞ്ഞു.
18,000 കോടി രൂപയുടെ ഗുരുതര സാമ്പത്തിക തട്ടിപ്പുകേസില്‍ നരേഷ് ഗോയല്‍ അന്വേഷണം നേരിടുകയാണെന്ന് അഡീ. സോളിസിറ്റർ ജനറൽ മനീന്ദർ ആചാര്യയും കേന്ദ്രസര്‍ക്കാർ സ്റ്റാൻഡിങ് കോൺസൽ അജയ് ദിഗ്പോളും കോടതിയെ ബോധിപ്പിച്ചു. കേസൊന്നും ഇല്ലാതിരുന്നിട്ടും യാത്രാനുമതി നിഷേധിച്ചുവെന്ന ഗോയലിെൻറ ആരോപണത്തില്‍ ഹൈകോടതി വിവിധ മന്ത്രാലയങ്ങളുടെ നിലപാട് ആരാഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേസ് കമ്പനിക്കുവേണ്ടി ധനസമാഹരണം നടത്താനാണ് ഗോയല്‍ ദുബൈയിലേക്കും ലണ്ടനിലേക്കും പോകാനിരുന്നതെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകന് മനീന്ദർ സിങ് കോടതിയെ അറിയിച്ചു.
ഇംഗ്ലണ്ടിലും യു.എ.ഇയിലും െറസിഡൻറ് വിസയുള്ള ഗോയലിന് യാത്രാനുമതി നിഷേധിച്ചാൽ വിസയുടെ കാലാവധി പുതുക്കാനാകില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിൽ ജൂലൈ 10നും യു.എ.ഇയിൽ ജൂലൈ 23നും ഗോയലിെൻറ വിസ കാലാവധി അവസാനിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.