ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയെന്ന്​​ വ്യാജ പ്രചാരണം

ന്യൂഡൽഹി: ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയിട്ടില്ലെന്ന്​ നികുതി വകുപ്പ്​. ആഗസ്​റ്റ്​ 31ന് ​ തന്നെ റി​ട്ടേൺ സമർപ്പിക്കണമെന്ന്​ വകുപ്പ്​ അറിയിച്ചു. ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള തീയതി ആഗസ്​റ്റ ്​ 31ൽ നിന്ന്​ സെപ്​തംബർ 30 ആക്കി നീട്ടിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന പ്രചാരണം.

പ്രത്യേക അധികാരം ഉപയോഗിച്ച്​ കേന്ദ്ര പ്രത്യേക്ഷ നികുതി വകുപ്പ്​ ആദായ നികുതി റി​ട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ നോട്ടീസിൽ വ്യക്​തമാക്കിയിരുന്നത്​. ഇത്​ വ്യാജമാണെന്ന്​ ട്വിറ്ററിലൂടെ ആദായ നികുതി വകുപ്പ്​ തന്നെ പിന്നീട്​ വ്യക്​തമാക്കി.

നേരത്തെ ജൂലൈ 31നായിരുന്നു ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. ഇത്​ ഒരു മാസം ദീർഘിപ്പിക്കുകയായിരുന്നു.

Tags:    
News Summary - No extension of deadline for filing ITR 2019-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.