ടാറ്റാ സൺസിനെതിരായ സൈറസ്​ മിസ്​ട്രിയുടെ  ഹരജി കോടതി തള്ളി 

മുംബൈ: ടാറ്റ സൺസി​െൻറ ചെയർമാൻ സ്​ഥാനത്തു നിന്ന്​ തന്നെ നീക്കം ചെയ്​തത്​ അനധികൃതമായാണെന്ന്​ കാണിച്ച്​ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്​ ​ൈസറസ്​ മിസ്​ട്രി നൽകിയ ഹരജി തള്ളി. എക്​സിക്യൂട്ടീവ്​ ചെയർമാനെ നീക്കം ചെയ്യാനുള്ള അധികാരം ഡയറക്​ടർ ബോർഡിനുണ്ടെന്നും മിസ്​ട്രിയിലുള്ള വിശ്വാസം ഡയറക്​ടർ ബോർഡിനും അംഗങ്ങൾക്കും നഷ്​ടമായതിനാലാണ്​ നീക്കം ചെയ്​തതെന്നും ട്രൈബ്യൂണൽ അറിയിച്ചു. 

2016 ഒക്​ടോബർ 24 നാണ്​ മിസ്​ട്രിയെ ടാറ്റാ സൺസ്​ ചെയർമാൻ സ്​ഥാനത്തു നിന്ന്​ പുറത്താക്കുന്നത്​. ടാറ്റ ​ഗ്രൂപ്പി​​െൻറ മറ്റ്​ കമ്പനികളിൽ നിന്നും മിസ്​ട്രിയെ പുറത്താക്കാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. തുടർന്ന്​ ആറ്​ കമ്പനി ബോർഡുകളിൽ നിന്ന്​ മിസ്​ട്രി രാജിവെക്കുകയും ചെയ്​തു. 

ടാറ്റാ സൺസിൽ ദുർഭരണമാണെന്നും തന്നെ പുറത്താക്കിയതിന്​ പിറകിൽ ചെറിയ ഒാഹരി പങ്കാളികളുടെ സമ്മർദവും ടാറ്റാ ട്രസ്​റ്റി​​െൻറ അമിത ഇടപെടലുമാണെന്നും മിസ്​ട്രി ആരോപിച്ചിരുന്നു. 
 

Tags:    
News Summary - No Merit In Cyrus Mistry's Case - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.