ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ മാത്രമല്ല ഇന്ത്യയുടെ ജി.ഡി.പി കുറയുന്നതിന് കാരണമായതെന്ന് കേന്ദ്രസർക്കാർ. ജി.ഡി.പിയെ സ്വാധീനിക്കുന്ന നിരവധി സാമ്പത്തിക ഘടകങ്ങളുണ്ട് അതിെൻറ കൂടി സ്വാധീനം മൂലമാണ് കുറവുണ്ടായതെന്ന് ധനാകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗംഗവാർ രാജ്യസഭയെ അറിയിച്ചു.
സർക്കാറിെൻറ കണക്കുകൾ പ്രകാരം ജി.ഡി.പി നിരക്ക് 2015-2016 സാമ്പത്തിക വർഷത്തിൽ എട്ട് ശതമാനമായിരുന്നു. 2016-2017 സാമ്പത്തിക വർഷത്തിൽ ഇത് 7.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നോട്ട് പിൻവലിക്കൽ മൂലം എത്ര പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്ന ചോദ്യത്തിന് ഇതുവരെയായി അത്തരം റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. നവംബർ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. ഇത് മൂലം സമ്പദ്വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.