കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. ഇടവേളക്കുശേഷം നേരിയ തോതിൽ വർധിച്ചുതുടങ്ങിയ വില ഇപ്പോ ൾ ഗണ്യമായി ഉയരുകയാണ്. പെട്രോളിനും ഡീസലിനും രണ്ടുമാസത്തിനിടയിലെ ഏറ്റവും വലിയ വില വർധനവാണ് ബുധനാഴ്ച രേഖപ ്പെടുത്തിയത്. വരുംദിവസങ്ങളിലും വിലക്കയറ്റം തുടരുമെന്നാണ് സൂചന.
ബുധനാഴ്ച പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയും വർധിച്ചു. ചൊവ്വാഴ്ചത്തെ വർധനവ് യഥാക്രമം 14 പൈസയും 16 പൈസയുമായിരുന്നു. തിരുവനന്തപുരത്ത് ബുധനാഴ്ച പെട്രോളിന് 75.81 രൂപയും ഡീസലിന് 70.85 രൂപയുമാണ് വില. കൊച്ചിയിൽ യഥാക്രമം 74.49, 69.51 എന്നിങ്ങനെയും കോഴിക്കോട് 74.82, 69.84 എന്നിങ്ങനെയും. ജൂലൈ അഞ്ചിന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ഇന്ധനത്തിന്മേലുള്ള എക്സൈസ് നികുതി വർധിപ്പിച്ചതിനെത്തുടർന്ന് ലിറ്ററിന് 2.50 രൂപ കൂടിയ ശേഷം ഒറ്റദിവസംകൊണ്ട് ഇന്ധനവില ഇത്രയും ഉയരുന്നത് ആദ്യമാണ്.
എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെതുടർന്ന് സൗദി അറേബ്യയുടെ എണ്ണ ഉൽപാദനം കുറഞ്ഞതും തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതുമാണ് ഇന്ധനവില കൂടാൻ കാരണമായത്. എന്നാൽ, സൗദിയിലെ സംഭവവികാസങ്ങൾ ഇന്ത്യക്കുള്ള എണ്ണലഭ്യതയെ കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.