സഫാഗ്രൂപിന് നാഷണൽ അവാർഡ്

കോഴിക്കോട്, ഓഗസ്റ്റ് 24, 2024 – ജെം ആന്റ് ജ്വല്ലറി വ്യവസായത്തിന് നൽകിയ അതുല്യമായ സംഭാവനയ്ക്കുള്ള ടസ്കർ നാഷണൽ അവാർഡ് 2024 സഫാ ഗ്രൂപ്പിന് ലഭിച്ചു. ഇൻഡോ കണ്ടിനന്റൽ ട്രേഡ് ആൻഡ് എൻട്രപ്രണർഷിപ്പ് പ്രമോഷൻ കൗൺസിൽ നൽകിയ ഈ പുരസ്കാരം, ഇന്ത്യയിലെ ജെം ആന്റ് ജ്വല്ലറി മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സഫാ ഗ്രൂപ്പ് നൽകിവരുന്ന വേറിട്ട സംഭാവനകളെ പരിഗണിച്ചാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ജെം ആന്റ് ജ്വല്ലറി മേഖലയിൽ റീടെയിൽ, ഹോൾസെയിൽ, മാനുഫാക്ചറിങ്, എഡ്യുകേഷൻ, ഡിസൈനിങ് രംഗങ്ങളിലെല്ലാം സഫാഗ്രൂപിന്റെ ശക്തവും സ്ഥിരവുമായ സാന്നിധ്യമുണ്ട്.

കോഴിക്കോട് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ടി.എം.എ. സലാം, കേരള പബ്ലിക് വർക്ക്സ് ആൻഡ് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

വിവിധ സംസ്ഥാനങ്ങളിലെ വ്യവസായ, വ്യാപാര മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ

RERA ചെയർമാൻ പി.എച്ച്. കുര്യൻ, ഐ.സി.ടി.ഇ.പി കൗൺസിൽ ചെയർമാൻ ഡോ. ടി. വിനയകുമാർ, ഡയറക്ടർ കെ. രവീന്ദ്രൻ, കിഷോർ കുമാർ (യു.എൽ.സി.സി), സുജിവ് നായർ(റാംകി ഗ്രൂപ്പ്), എം.എ. മെഹ്ബൂബ് (മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്) ജോ എ. സ്കറിയ( ഗൾഫ് ന്യൂസ് ) യു.എസ്. കുട്ടി(ICTEC) തുടങ്ങിയവരും സംബന്ധിച്ചു.

 


 


Tags:    
News Summary - safa group got national award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT