ഇന്ത്യ-ചൈന സംഘർഷം: പുതിയ ഫോണിന്‍റെ ലോഞ്ചിങ് ഒഴിവാക്കി ഒപ്പോ

ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിർമാതാക്കളായ ഒപ്പോയുടെ പുതിയ ഫോണിന്‍റെ ഇന്ത്യയില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ ലോഞ്ചിങ് ഒഴിവാക്കി. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ലോഞ്ചിങ്ങില്‍ നിന്നും ഒപ്പോ പിന്‍വാങ്ങിയത്. ഒപ്പോയുടെ ഫൈന്‍റ് എക്‌സ് 2, എക്‌സ് ടു പ്രോ സ്മാർ ഫോണിന്‍റെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലോഞ്ചിങ് ബുധനാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. 

മൊബൈല്‍ ഫോണ്‍ അടക്കമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്നുള്ള വ്യാപകമായ കാമ്പയിന്‍ നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ മോഡലിന്റെ ലോഞ്ചിങ് ഒപ്പോ ഒഴിവാക്കിയത്.

ഒപ്പോയും ഷവോമിയും ഉള്‍പ്പെടെയുള്ള ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളുടെ പത്തില്‍ എട്ട് വില്‍പ്പനയും നടക്കുന്നത് ഇന്ത്യയിലാണ്. നിലവിലെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ലോഞ്ചിങ്ങിനെതിരെ പ്രതിഷേധം നടന്നേക്കുമോ എന്ന ഭയം കൊണ്ടാണ് ഓപ്പോ പിൻവാങ്ങിയതെന്നും വാർത്തകളുണ്ട്.

Tags:    
News Summary - Oppo lauanching- Buisiness news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.