ആധാറിനെതിരെ ആസൂത്രിത നീക്കമെന്ന്​ നന്ദൻ നിലേകനി

ന്യൂഡല്‍ഹി: ആധാറിനെതി​െര ആസൂത്രിത നീക്കം നടക്കുന്നു​െണ്ടന്ന്​ മുൻ യു.​െഎ.ഡി.എ.​െഎ ചെയർമാൻ നന്ദൻ നിലേകനി. ബെംഗളൂരുവിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആധാർ സംവിധാനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിത പ്രചാരണം നടക്കുന്നുണ്ട്​ എന്നത്​ യാഥാർഥ്യമാണ്​. ആധാർ വിവരങ്ങൾ ശക്​തമായ സുരക്ഷാ വലയത്തിലാണ്​ സൂക്ഷിച്ചിരിക്കുന്നത്​. അവ തകർത്ത്​ വിവരങ്ങൾ ചോർത്തുക എന്നത്​ എളുപ്പമല്ലെന്നും നിലേകനി പറഞ്ഞു. 

119 കോടി ജനങ്ങള്‍ക്ക്‌ ആധാര്‍ കാര്‍ഡുണ്ട്. 5.5 കോടി ആളുകള്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു. 95000 കോടി രൂപയാണ് ഡയറക്ട് ബെനഫിറ്റ് പദ്ധതി പ്രകാരം ഇൗ അക്കൗണ്ടുകളിലേക്ക്​ സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യത മൗലികാവകാശമാണെന്ന കേസില്‍ നിന്ന് ആധാറിനെ സുപ്രീംകോടതി ഒഴിവാക്കുമെന്ന കാര്യത്തില്‍ നിലേകാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആധാറി​​െൻറ 12 അക്ക നമ്പർ നൽകുന്നതിനു പകരം വെർച്വൽ ​െഎ.ഡി സംവിധാനം ഏർപ്പെടുത്തുന്നത്​ സ്വാഗതം ചെയ്യാവുന്നതാണെന്നും നിലേകനി പറഞ്ഞു. 

Tags:    
News Summary - An Orchestrated Campaign against Aadhaar: Nilekani - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.