ന്യൂഡൽഹി: 11.44 ലക്ഷം പാൻകാർഡുകൾ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ. ഒരു വ്യക്തി തന്നെ രണ്ട് കാർഡ് കൈവശം വെച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കിയത്. ധനകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗാങ്വാറാണ് ഇക്കാര്യം രാജ്സഭയെ അറിയിച്ചത്.
ഒരാൾക്ക് ഒരു പാൻ കാർഡ് മാത്രമേ അനുവദിക്കാവുയെന്നാണ് പ്രോേട്ടാക്കോൾ. ഇത് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 11,44,244 പാൻകാർഡുകൾ റദ്ദാക്കിയതെന്ന് ഗാങ്വാർ വ്യക്തമാക്കി.27,1566 പാൻകാർഡുകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2004 മുതൽ 2007 വരെ ഇത്തരത്തിൽ ഒരു വ്യക്തി തന്നെ ഒന്നിലധികം പാൻകാർഡുകൾ കണ്ടെത്തുന്നതിനായി നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
കള്ളപണം വെളിപ്പെടുത്താൻ സർക്കാർ നൽകിയ അവസരത്തിന് ശേഷവും നികുതി വെട്ടിപ്പ് നടത്തിയവർക്കെതിരെ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന ചോദ്യത്തിനുള്ള മറുപടി പറയവെയാണ് ധനകാര്യ സഹമന്ത്രി ഇക്കാര്യങ്ങൾ പാർലമെൻറിൽ അറിയിച്ചത്. 900 കോടി രൂപ ഇത്തരത്തിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.