പാൻ കാർഡിനെക്കാളും കൂടുതൽ പ്രാധാന്യം ആധാർ കാർഡിന് നിലവിൽ ഇന്ത്യയിൽ ലഭിക്കുന്നുണ്ട്. എങ്കിലും പണമിടപാടുകളിൽ പ്രധാന രേഖയായി ഉപയോഗിക്കുന്നത് പാൻകാർഡാണ്. വ്യക്തികളുടെ പണമിടപാടുകൾ നിരീക്ഷിക്കാൻ പാൻകാർഡ് ഉപയോഗിച്ച് സർക്കാറിന് സാധിക്കുന്നുണ്ട്. എന്നാൽ പലർക്കും പാൻകാർഡ് എടുക്കേണ്ട ആവശ്യത്തെ കുറിച്ച് ബോധ്യമില്ല. നിലവിൽ വിവധ പാടുകൾക്ക് ആധാർ കാർഡ് നിർബന്ധമാണ്.
1. ഇരുചക്ര വാഹനമല്ലാതെ മറ്റ് മോേട്ടാർ വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുേമ്പാൾ പാൻകാർഡ് നിർബന്ധമാണ്.
2. അക്കൗണ്ട് ഒാപ്പൺ ചെയ്യാൻ( ബേസിക് സേവിങ്സ് അക്കൗണ്ടിന് ഇത് ബാധകമല്ല)
3. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ലഭിക്കാൻ
4.ഒാഹരി വിപണിയിൽ ഡിമാറ്റ് അക്കൗണ്ട് ഒാപ്പൺ ചെയ്യാൻ.
5, 50,000 രൂപക്ക് മുകളിൽ ഹോട്ടലിലോ, റസ്റ്റോറൻറിലോ ബില്ലടക്കാൻ
6. 50,000 രൂപക്ക് മുകളിൽ മ്യൂച്ചൽഫണ്ടുകൾ വാങ്ങാൻ.
7. 50,000 രൂപക്ക് മുകളിൽ കൊടുത്ത് റിസർവ് ബാങ്കിെൻറ ബോണ്ടകൾ വാങ്ങുേമ്പാൾ(മറ്റ് ബാങ്കുകളുടെ ബോണ്ടുകൾക്കും ഡിബഞ്ചറുകൾക്കും ഇൗ പരിധി ബാധകമാണ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.