ന്യൂഡൽഹി: എഴ് ഉപഭോക്താകൾ കൂടി വഞ്ചിച്ചതായി പണമിടപാട് വാലറ്റായ പേടിഎം. പേടിഎമ്മിെൻറ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സി.ബി.െഎ പുതിയ കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ 15 പേർ റീഫണ്ടിെൻറ പേരിൽ 6.15 ലക്ഷം രൂപ തട്ടിയെടുത്തതായി പേടിഎം പരാതി നൽകിയിരുന്നു.
പേടിഎമ്മിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്വകാര്യ കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സി.ബി.െഎക്ക് അധികാരമുണ്ടോ എന്ന് നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു. പ്രത്യേകിച്ചും ജീവനക്കാരുടെ കുറവ് മൂലം സി.ബി.െഎ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ. നിയമപരമായി കേസെടുക്കാനുള്ള അധികാരം ഡൽഹി പൊലീസിനാെണന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് പ്രകാരമാണ് അന്ന് കേസെടുത്തത്.
നോട്ട് പിൻവലിക്കൽ തീരുമാനം വന്നതോടു കൂടി പേടിഎമ്മിെൻറ ഇടപാടുകളിൽ വൻവർധനയാണ് രേഖപ്പെടുത്തിയത്. നോട്ട് പിൻവലിക്കലിന് ശേഷം എകദേശം 5 ബില്യൺ ഉപഭോക്താകൾ പുതുതായി പേടിഎമ്മിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.