മുംബൈ: 1000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ച സർക്കാർ നടപടി സ്വകാര്യ പണമിടപാട് ആപ്ളിക്കേഷൻ വേണ്ടിയുള്ളതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ ആരോപണങ്ങൾ നിഷേധിച്ച് പേടിഎം. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് കെജ്രിവാളിെൻറ പ്രസ്താവനയോട് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ പ്രതികരിച്ചത്.
വലിയൊരു ലക്ഷ്യമാണ് പേടിഎമ്മിന് മുന്നിലുള്ളത്. ഇതൊരു ചെറിയ ശബ്ദം മാത്രമാണ്. ഇപ്പോഴുള്ള പ്രശ്നങ്ങൾ ഭാവിയിൽ നല്ലൊരു നേട്ടത്തിന് വേണ്ടിയുള്ളതാണെന്നും വിജയ് ശേഖർ പ്രതികരിച്ചു. നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത് വന്നതോടു കൂടി പേയ്ടിഎം വഴിയുളള ഇടപാടുകൾ വൻതോതിൽ വർധിച്ചിട്ടുണ്ട്. പ്രതിദിനം 120 കോടി രൂപയുടെ മൂല്യമുള്ള എഴ് മില്യൺ ഇടപാടുകളാണ് ഇപ്പോൾ പേടിഎം ആപ് വഴി നടക്കുന്നത്.
നോട്ട് പിൻവലിക്കൽ ചെറുകിട കച്ചവടക്കാരെ ബാധിച്ചതിെൻറ പശ്ചാത്തലത്തിൽ അവർക്കായി പുതിയ സംവിധാനം ആരംഭിച്ചതായും പേടിഎം അറിയിച്ചു. പുതിയ സംവിധാന പ്രകാരം സ്വയ്പ്പിങ് മിഷ്യൻ ഇല്ലാതെ തന്നെ ചെറുകിട കച്ചവടക്കാർക്ക് ഉപഭോക്താകളിൽ നിന്ന് കാർഡുകൾ സ്വീകരിക്കാൻ കഴിയും. ഇതിനായി സാധനങ്ങൾ വാങ്ങിയിതിനു ശേഷം ഉപഭോക്താവ് തെൻറ അക്കൗണ്ട് വിവരങ്ങൾ കച്ചവടക്കാരെൻറ പേടിഎം ആപ്പിൽ നൽകിയാൽ മതി.
എന്നാൽ പണം വ്യാപാരിയുടെ പേയ്ടിഎം അക്കൗണ്ടിലേക്ക് എത്തണമെങ്കിൽ ഉപഭോക്താവിെൻറ മൊബൈലിലേക്ക് വരുന്ന രഹസ്യകോഡ് കൂടി നൽകണം. അതുകൊണ്ട് തന്നെ ഇൗ സംവിധാനം പൂർണമായും സുരക്ഷിതമാണെന്നാണ് പേടിഎമ്മിെൻറ അവകാശവാദം. ഇതിനായി പുതിയ ആപ്പ് വൈകാതെ പുറത്തിറക്കുമെന്നും പേടിഎം അറിയിച്ചിട്ടിണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.