മുംബൈ: ഡിജിറ്റൽ പണമിടപാട് വാലറ്റായ പേടിഎം ധനകാര്യ നിക്ഷേപം സംബന്ധിച്ച് ഉപദേശം നൽകുന്നു. ഡിജിറ്റൽ വാലറ്റിനും പേയ്മെൻറ് ബാങ്കിനും ശേഷം നിക്ഷേപം സംബന്ധിച്ച് ഉപദേശം നൽകാനായി പേടിഎം മണിയെന്ന പേരിലാവും പുതിയ സ്ഥാപനം കമ്പനി ആരംഭിക്കുക.
വിവിധ നിക്ഷേപ സംവിധാനങ്ങൾ പേടിഎം മണി ജനങ്ങളെ പരിചയപ്പെടുത്തും. പേടിഎം സഹസ്ഥാപകൻ വിജയ് ശേഖർ ശർമ്മയാണ് പുതിയ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. വിവിധ മ്യൂച്ചൽ ഫണ്ട് കമ്പനികളെ പേടിഎം പുതിയ സംവിധാനത്തിെൻറ ഭാഗമാക്കുമെന്നാണ് വിവരം.
നേരത്തെ പേയ്മെൻറ് ബാങ്ക് സംവിധാനത്തിന് പേടിഎം തുടക്കം കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം പുറത്ത് വന്നതിന് ശേഷമാണ് പേടിഎം ഉൾപ്പടെയുള്ള ഡിജിറ്റൽ പണമിടപാട് ആപുകളുടെ പ്രാധാന്യം വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.