ന്യൂഡൽഹി: ആഴ്ചകളായി െറക്കോഡിട്ട് കുതിക്കുന്ന പെട്രോൾ, ഡീസൽ വിലയിൽ താൽക്കാലിക ആശ്വാസം നൽകി കേന്ദ്ര ഇടപെടൽ. പെട്രോളിനും ഡീസലിനും 2.50 രൂപ കുറയുമെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. 1.50 രൂപ തീരുവയിനത്തിൽ കേന്ദ്രം കുറക്കുേമ്പാൾ ഒരു രൂപ പെട്രോളിയം കമ്പനികളും കുറക്കും. സമാനമായി, ഒാരോ സംസ്ഥാനവും മൂല്യവർധിത നികുതി 2.50 രൂപ കുറച്ച് ജനങ്ങൾക്ക് അഞ്ചു രൂപയുടെ ആശ്വാസം നൽകണമെന്ന് െജയ്റ്റ്ലി ആവശ്യപ്പെട്ടു.
േകന്ദ്ര നിർദേശം പാലിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ത്രിപുര എന്നിവ യടക്കം പത്ത് സംസ്ഥാനങ്ങൾ 2.50 രൂപ കുറച്ചിട്ടുണ്ട്. നിരക്കിളവ് അർധരാത്രിയോടെ പ്രാബല്യത്തിൽ വന്നു. ഡോളർ കരുത്താർജിക്കുകയും രൂപ തകരുകയും ചെയ്യുന്നതിെൻറ തുടർച്ചയായാണ് രാജ്യത്ത് എണ്ണവില ആഴ്ചകളായി അനിയന്ത്രിത കുതിപ്പ് തുടരുന്നത്.
ഡോളറിനെതിരെ രൂപ റെക്കോഡ് വീഴ്ച നേരിട്ട ആഗസ്റ്റ് 16നു ശേഷം ആദ്യമായാണ് വില കുറയുന്നത്. നിലവിൽ, രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില വീപ്പക്ക് നിലവിൽ 86 ഡോളറാണ്. ഡോളറിനെതിരെ വ്യാഴാഴ്ച രൂപയുടെ മൂല്യം വീണ്ടും തകർന്ന് 73.81 ലുമെത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ 15 രൂപയോളം വർധിച്ചതിനുശേഷമാണ് കേന്ദ്രം ഇടപെടുന്നത്. പുതിയ ഇളവ് വഴി 10,500 കോടി രൂപയുടെ വരുമാന നഷ്ടം കേന്ദ്രത്തിനുണ്ടാകുമെന്ന് മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.