ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് പദ്ധതിയിൽ നിന്നുള്ള ഇൻഷുറൻസ് തുക കുറഞ്ഞത് രണ്ടര ലക്ഷം രൂപയാക്കി ഉയർത്താനുള്ള ശിപാർശ കേന്ദ്രസർക്കാർ പരിഗണനയിൽ. ഇത് ഏകദേശം സർക്കാർ അംഗീകരിച്ചുകഴിഞ്ഞതായി പി.എഫ് കമീഷണർ വി.പി. ജോയി അറിയിച്ചു.
നിലവിൽ ആറ് ലക്ഷം രൂപയാണ് കൂടിയ തുക. കുറഞ്ഞ പെൻഷൻ ആയിരം രൂപയിൽ നിന്ന് 6000 രൂപയാക്കണമെന്ന ശിപാർശയും സർക്കാർ പരിഗണിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പി.എഫിലേക്കുള്ള തുക ഒാഹരിയിലേക്ക് കൂടി നിക്ഷേപിക്കും. ഒാഹരിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഇതിെൻറ മൂല്യം വർധിക്കും. കെ.യു.ഡബ്ല്യു.ജെ സെക്രട്ടറി പി.കെ. മണികണ്ഠൻ, വൈസ് പ്രസിഡൻറ് സതീഷ് കുമാർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.