ന്യൂഡൽഹി: പബ്ലിക് പ്രൊവിഡൻറ് ഫണ്ട് സ്കീം, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയ ലഘുനിക്ഷേപ പദ്ധതികളുടെ പലിശനിരക്കിൽ 0.1 ശതമാനം കുറച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് പുതിയ നിരക്ക് ബാധകം. ഇതോടെ അഞ്ചു വർഷത്തെ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റിെൻറയും പി.പി.എഫിെൻറയും പലിശ നിരക്ക് എട്ട് ശതമാനത്തിൽനിന്ന് 7.9 ആയി കുറയും.
കിസാൻ വികാസ് പത്രയുടേത് 7.6 ശതമാനമായും സുകന്യ സമൃദ്ധിയുടേത് 8.4 ശതമാനമായും അഞ്ച് വർഷത്തെ സീനിയർ സിറ്റസൺ സ്കീമിേൻറത് 8.4 ശതമാനമായും കുറയും. നേരത്തെ സാമ്പത്തിക വർഷത്തിൽ ഒരുതവണ മാത്രമാണ് പലിശനിരക്കുകൾ പരിഷ്കരിച്ചിരുന്നത്. ഇപ്പോൾ മൂന്ന് മാസം കൂടുേമ്പാൾ നിരക്കുകൾ പുതുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.