ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബറിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ നോട്ട് പിൻവലിക്കൽ പരാജയമായിരുന്നുവെന്ന് തെളിവാണ് ജി.ഡി.പി വളർച്ച നിരക്കിലുണ്ടായ കുറവ്. 6.1 ശതമാനമാണ് സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിലെ ജി.ഡി.പി വളർച്ച നിരക്ക്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ച നിരക്കാണിത്. 7.1 ശതമാനം വളർച്ച നിരക്കാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇത് 7.6 ശതമാനമായിരുന്നു. സർക്കാർ പ്രതീക്ഷിച്ചതിലും വളരെ താഴയാണ് ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്. ഇതിലൂടെ ഇന്ത്യക്ക് നഷ്ടമായത് അതിവേഗത്തിൽ വളരുന്ന സാമ്പദ്വ്യവസ്ഥയെന്ന പദവി കൂടിയാണ്. അങ്ങനെ മോദിയുടെ തുഗ്ലക് പരിഷ്കാരം ലോക സമ്പദ്വ്യവസ്ഥക്ക് മുന്നിൽ ഇന്ത്യ നാണം കെടുന്നതിനും ഇടയാക്കി.
1000,500 രൂപയുടെ നോട്ടുകൾ നിരോധിക്കാനുള്ള തീരുമാനം സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ആരോപണമുയർത്തിയിരുന്നു. തോഴിലുകൾ നഷ്ടപ്പെടുന്നതിനും, അസംഘടിത മേഖലയുടെ വളർച്ച കുറയുന്നതിനും തീരുമാനം കാരണമാവുമെന്നായിരുന്നു പ്രതിപക്ഷത്തിെൻറ മുഖ്യ ആരോപണം. എന്നാൽ പ്രശ്നങ്ങൾ ചുരിങ്ങിയ കാലത്തേക്ക് മാത്രമേ നില നിൽക്കു എന്നായിരുന്നു മോദി സർക്കാറിെൻറ വാദം. ജി.ഡി.പി വളർച്ച സംബന്ധിച്ച പുതിയ കണക്കുകൾ സർക്കാർ വാദത്തെ പൂർണമായി നിരാകരിക്കുന്നതാണ്.
ആഗോള ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സി നോട്ട് പിൻവലിക്കൽ രാജ്യത്തെ സാമ്പത്തിക വളർച്ച 1 ശതമാനം വരെ കുറയുന്നതിന് കാരണമാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക വർഷത്തിെൻറ രണ്ട് പാദങ്ങളിൽ നോട്ട് പിൻവലിക്കലിെൻറ വലിയ ആഘാതം ഉണ്ടാവുമെന്നും പൂർണമായും സമ്പദ്വ്യവസ്ഥ ആഘാതത്തിൽ നിന്ന് കര കയറണമെങ്കിൽ ഒരു വർഷം കഴിയുമെന്നും എച്ച്.എസ്.ബി.സി അവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സാമ്പത്തിക രംഗത്തെ വിദ്ഗധരായ അമർത്യാസെൻ, അരുൺ ഷൂരി, കിഷോർ മഹഭൂഭാനി എന്നിവരും നോട്ട് പിൻവലിക്കൽ മൂലം രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെയെല്ലാം അഭിപ്രായ പ്രകടനങ്ങളെ സാധൂകരിക്കുന്നതാണ് ബുധനാഴ്ച പുറത്ത് വന്ന ജി.ഡി.പി വളർച്ച നിരക്ക്.
നോട്ട് പിൻവലിക്കൽ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നത് സർക്കാറിനെ സംബന്ധിച്ചടുത്തോളം എളുപ്പമാകില്ല. രാജ്യത്തെ നിക്ഷേപത്തിെൻറ അളവിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾ എതാണ്ട് നിലച്ച മട്ടാണ്. സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ വലിയൊരു തിരിച്ചടി സമ്പദ്വ്യവസ്ഥക്ക് ഉണ്ടായിരുന്നില്ല. ഇത് സർക്കാറിന് ആത്മവിശ്വാസം നൽകിയെങ്കിലും നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്ഥയെ എത്രത്തോളം പ്രതികൂലമായി വ്യക്തമായത് നാലാം പാദ ജി.ഡി.പി നിരക്കുകൾ പുറത്ത് വന്നപ്പോഴാണ്.
ജൂലൈയിൽ ജി.എസ്.ടി നടപ്പിലാകുന്നതോടെ സമ്പദ്വ്യവസ്ഥിയിൽ ഉണർവുണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. പക്ഷേ പശുവിന് നൽകുന്ന സംരക്ഷണത്തിെൻറ ചെറിയൊരംശമെങ്കിലും സമ്പദ്വ്യവസ്ഥക്ക് നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ രാജ്യം കൂടുതൽ അപകടങ്ങളിലേക്ക് നീങ്ങും എന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.