ന്യൂഡൽഹി: പി.എം.സി ബാങ്കിലെ തട്ടിപ്പിനെ തുടർന്ന് സർക്കാർ പിടിച്ചെടുത്ത ഉടമകളുടെ സ്വത്തുക്കൾ ആർ.ബി.ഐക്ക് കൈമാറുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ സ്വത്തുക്കൾ ലേലം ചെയ്ത് ബാങ്കിെൻറ ഉപഭോക്താകൾക്ക് നഷ്ടപരിഹാരം നൽകാമെന്നും അവർ പറഞ്ഞു.
പി.എം.സി ബാങ്കിലെ പണം പിൻവലിക്കൽ പരിധി ഉയർത്തിയതോടെ 78 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. എന്നാൽ, എത്ര പേർ മുഴുവൻ തുകയും പിൻവലിച്ചുവെന്ന് ധനമന്ത്രി അറിയിച്ചിട്ടില്ല.
പി.എം.സി ബാങ്കില്‍നിന്ന് എച്ച്.ഡി.ഐ.എല്‍ 4,355 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പി.എം.സി ബാങ്ക് അധികൃതര്‍ കിട്ടാക്കടം മറച്ചുവെച്ചെന്നും ആരോപിക്കുന്നു. കരുതല്‍ തുകയുടെ പലമടങ്ങ് കിട്ടാക്കടമായി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിെൻറ പ്രവര്‍ത്തനം ആർ.ബി.ഐ മരവിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.