ന്യൂഡൽഹി: ആദായനികുതി റിേട്ടൺ നൽകുന്നതുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇൻറഗ്രേറ്റഡ ് ഇ ഫില്ലിങ്ങിനും കേന്ദ്രീകൃത സംവിധാനത്തിനുമായി 4,242 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രസർക്കാർ രൂപം നൽകിയിര ിക്കുന്നത്.
റിേട്ടൺ സമർപ്പിക്കുന്നതിനും അതിെൻറ റീഫണ്ട് ലഭിക്കുന്നതിനുമുള്ള സമയപരിധി കുറക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം. നിലവിൽ റിേട്ടൺ സമർപ്പിക്കുന്നതിനും റീഫണ്ട് ലഭിക്കുന്നതിനും 63 ദിവസം വരെ എടുക്കാറുണ്ട്. ഇത് കുറക്കുകയാണ് കേന്ദ്രസർക്കാറിെൻറ ലക്ഷ്യം. ഇൻഫോസിസായിരിക്കും പദ്ധതി പൂർത്തിയാക്കുക. 15 മാസത്തിനകം ഇൻഫോസിസ് പദ്ധതിയുടെ നടപടികൾ പൂർത്തിയാക്കും.
പുതിയ പരിഷ്കാരം അനുസരിച്ച് നികുതിദായകരുടെ അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫോമുകൾ അവരുടെ ആദായ നികുതി അക്കൗണ്ടിൽ ലഭ്യമാക്കും. നികുതിദായകെൻറ പേര്, പാൻ നമ്പർ, മറ്റ് വിവരങ്ങൾ എന്നിവയാണ് ആദായനികുതി വകുപ്പ് നേരത്തെ തയാറാക്കിയ അപേക്ഷ ഫോറങ്ങളിൽ ഉണ്ടാവുക. ഇതിനൊപ്പം ശമ്പളവും മറ്റ് വിവരങ്ങളും നൽകാനുള്ള കോളങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തും. ഇത് നികുതിദായകർ പൂരിപ്പിച്ച് നൽകണം.
പുതിയ സംവിധാനത്തിലൂടെ നികുതിദായകർക്ക് റിേട്ടൺ എളുപ്പത്തിൽ സമർപ്പിക്കാൻ സാധിക്കുമെന്നും റീഫണ്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തന്നെ ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.