മുംബൈ: ഒാഹരി വിപണികൾ വെള്ളിയാഴ്ചയും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സുചിക സെൻസെക്സ് 216 പോയിൻറ് നേട്ടത്തോടെ 37201.47ലാണ് വ്യാപാരം ആരംഭിച്ചത്.ദേശീയ സൂചിക നിഫ്റ്റി 62 പോയിൻറ് ഉയർന്ന് 11,229 പോയിൻറിലാണ് വ്യാപാരം ആരംഭിച്ചത്. ഇതാദ്യമായാണ് നിഫ്റ്റി 11,200 പോയിൻറിലെത്തുന്നത്.
െഎ.ടി.സി, ഹിൻഡാൽകോ, കോട്ടക് ബാങ്ക്, ബജാജ് ഒാേട്ടാ, ടാറ്റ സ്റ്റീൽ, ഭാരതി എയർടൽ, ടാറ്റ മോേട്ടാഴ്സ്, വേദാന്ത തുടങ്ങിയവയുടെ ഒാഹരികൾ നേട്ടത്തിലായപ്പോൾ ടി.സി.എസ്, അദാനി പോർട്സ്, എസ്.ബി.െഎ.എൻ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അതേ സമയം, ആഗോളതലത്തിൽ ഏഷ്യൻ ഒാഹരികൾക്ക് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്. ചൈന-യു.എസ് വ്യാപാര യുദ്ധം ഇന്നും വിപണികളെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, യുറോപ്യൻ യൂനിയനുമായി വ്യാപാര സഹകരണം തുടരാനുള്ള യു.എസ് തീരുമാനം പല വിപണികളേയും പോസിറ്റീവായി സ്വാധീനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.