ന്യൂഡൽഹി: രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ധനകാര്യ സ്ഥാപനങ്ങളിലെ മേധാവികളുമായി ആർ.ബി.ഐ ഗവർണർ വിഡിയോ കോൺഫറൻസിങ് വഴിയാണ് കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്തു. ലോക്ഡൗൺ സമയത്തും ദൈനംദിന പ്രവർത്തികൾ സാധാരണ നിലയിലാക്കാൻ സ്വീകരിക്കുന്ന ബാങ്കുകളുടെ പരിശ്രമത്തെ ആർ.ബി.ഐ ഗവർണർ അഭിനന്ദിച്ചു. വായ്പകൾക്ക് മൂന്നുമാസത്തെ മൊറട്ടോറിയം അനുവദിച്ചത് സംബന്ധിച്ചും സാമ്പത്തിക മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും ചർച്ച നടത്തി. ലോക്ഡൗണിന് ശേഷം ചെറുകിട, മൈക്രോ സ്ഥാപനങ്ങൾക്ക് ആവശ്യമായ വായ്പ അനുവദിക്കുന്നതിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചർച്ചയിൽ ഉയർന്നുവന്നു.
എല്ലാ വാണിജ്യ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വായ്പകൾക്ക് മൂന്ന് മാസത്തെ െമാറട്ടോറിയും അനുവദിക്കാൻ നൽകിയ അനുമതി ബാങ്കുകൾ അനുഭാവപൂർവം നടപ്പിലാക്കുന്നുേണ്ടായെന്ന് ഉറപ്പുവരുത്താൻ സുപ്രീം കോടതി വ്യാഴാഴ്ച റിസർവ് ബാങ്കിനോട് നിർേദശിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു വിഡിയോ കോൺഫറൻസ്.
രണ്ടു സെഷനുകളായിട്ടായിരുന്നു വിഡിയോ കോൺഫറൻസ്. കോൺഫറൻസിൽ കേന്ദ്രബാങ്ക് ഡെപ്യൂട്ടി ഗവർണർമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.