മുംബൈ: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം. റിലയൻസ് കമ്യൂണിക്കേഷൻസിെൻറ സ്പെക്ട്രം, ടവറുകൾ, ഫൈബർ, വയർലെസ്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവ വാങ്ങുന്നതിന് ജിയോ തീരുമാനിച്ചു. എന്നാൽ എത്ര തുകക്കാണ് പുതിയ ഇടപാട് നടത്തിയതെന്ന് ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. അച്ഛൻ ധീരുഭായ് അംബാനിയുടെ പിറന്നാൾ ദിനത്തിലാണ് നിർണായകമായ തീരുമാനം ഇരു വ്യവസായികളും എടുത്തിരിക്കുന്നത്.
2006ലാണ് ഇരുവരും ചേർന്ന് റിലയൻസിനെ വിഭജിച്ച് രണ്ട് സ്വതന്ത്ര കമ്പനികൾ രൂപീകരിച്ചത്. അന്ന് മൊബൈൽ ബിസിനസ് കൈകാര്യം ചെയ്തിരുന്നത് അനിൽ അംബാനിയായിരുന്നു. പിന്നീട് ജിയോയിലുടെ മൊബൈൽ രംഗത്തേക്ക് മുകേഷ് ചുവടുവെക്കുകയായിരുന്നു. ജിയോയുടെ വരവോടെ റിലയൻസ് കമ്യൂണിക്കേഷൻസ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് മൊബൈൽ ബിസിനസ് വിൽക്കാൻ അനിൽ അംബാനി നിർബന്ധിതനായത്.
എന്നാൽ, വ്യാപാര ലോകത്തെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല പുതിയ ഇടപാട്. റിലയൻസ് കമ്യൂണിക്കേഷൻസ് ജിയോയിൽ ലയിക്കുമെന്ന് അനിൽ അംബാനി നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഒാഹരി ഉടമകളുടെ യോഗത്തിലാണ് അനിൽ അംബാനി ഇതുസംബന്ധിച്ച സൂചന നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.