അപൂർവങ്ങളിൽ അത്യപൂർവമാണ് ഇൗ കോവിഡ് കാലം. മനുഷ്യരാശിയുടെ ചരിത്ര ത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമായിട്ടാകാം ഭാവിയിൽ ചരിത്രം ഇത് രേഖപ്പെടുത്തുക. മനുഷ്യർക്കാകെയും ഇൗയൊരു വിഷമസന്ധി അതിജീവിച്ചേ പറ്റൂ. അത് സാധ്യമാണെന്ന് തന്നെയാണ്, പല പല പ്രതിസന്ധികൾ കടന്ന് തങ്ങളുടെ മേഖലകളിൽ വിജയപതാക ഉയർത്തിയ ഇവർ ഉറപ്പിച്ചുപറയുന്നത്.
സൂര്യൻ ഉദിക്കുക തന്നെ ചെയ്യും
ലോക്ഡൗൺ എന്ന പുതിയ അനുഭവം അനുഭവിക്കുകയാണ് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. മുഹമ്മദ്. തിരക്കുകളിൽ നിന്നൊഴിഞ്ഞ്, വീട്ടിനുള്ളിലെ ജീവിതത്തിലാണ് അദ്ദേഹം. പ്രാർഥനയും നടപ്പും കൃഷിയും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കലിനുമൊപ്പം, ഭാവിയെക്കുറിച്ചുള്ള ആസൂത്രണത്തിനും സമയം കണ്ടെത്തുന്നു. ലോക്ഡൗൺ കഴിഞ്ഞുള്ള മാന്ദ്യകാലത്ത് എല്ലാം ആവശ്യത്തിന് എന്ന മനോഭാവത്തിലേെക്കത്തിയാലേ, മുന്നോട്ടുള്ള യാത്ര സുഗമമാവൂ എന്ന് അദ്ദേഹം പറയുന്നു. വരാൻ പോകുന്നത് മാന്ദ്യകാലമാണെന്നത് ഉറപ്പാണ്.
അതിനാൽ സർക്കാറിെൻറ വരുമാനം കൂട്ടുക എന്നത് പരമപ്രധാനമാണ്. നികുതി പിരിവ് ഉൗർജിതമാക്കുക എന്നതാണ് വരുമാനവർധനവിനുള്ള മാർഗം. വരുമാനം കൂടിയെങ്കിലേ, അടിസ്ഥാന സൗകര്യ വികസനം സാധ്യമാവൂ. അതിനാൽ നികുതി അടയ്ക്കുക എന്നത് പ്രധാനമാണ്. അതിന് അമിതനികുതി കുറച്ച്, അടയ്ക്കാവുന്ന നികുതി ചുമത്തുകയും ഇൗടാക്കുകയും ചെയ്യുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്. നികുതികൊടുക്കണമെന്ന് ഒരിടത്തും പഠിപ്പിക്കുന്നില്ല. അത്തരത്തിലുള്ള ബോധവത്കരണം നടത്തണം. അതുപോലെ എല്ലാ കള്ളക്കച്ചവടങ്ങളും നിർമാർജനം ചെയ്യണം.
‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലെ ‘മെയ്ക്ക് ഇൻ കേരള’യും വേണം. ഇൗ പ്രതിസന്ധിയെ നാം അതിജീവിക്കുക തന്നെ ചെയ്യും. സൂര്യൻ അസ്തമിക്കുക മാത്രമല്ല, ഉദിക്കുകയും ചെയ്യും.
പോസിറ്റീവായിരിക്കാം...
ഇരുപതാം വയസ്സിൽ ബിസിനസിനിറങ്ങിയ ആളാണ് കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ൈഹപ്പർ മാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ. അന്നു തുടങ്ങിയ വിശ്രമമില്ലാത്ത ജീവിതത്തിനിടയിൽ, കുടുംബത്തോടും കൊച്ചുമക്കളോടുമൊപ്പം ഇത്തരത്തിൽ കഴിയാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇങ്ങനയൊരു ജീവിതം ഉണ്ടെന്നറിയിച്ചുതന്നതിന് ദൈവത്തോട് നന്ദി പറയുകയാണ് അദ്ദേഹം. മുമ്പ് വീടിെന ‘ഗോൾഡൻ ജയിൽ’ എന്നാണ് കരുതിയിരുന്നതെങ്കിൽ അതല്ല, വീട് ഒരു സ്വർഗമാണെന്ന തിരച്ചറിവിലുമാണ് പട്ടാഭിരാമൻ. ഇൗ വിശ്രമജീവിതത്തിലും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും അദ്ദേഹത്തിനുണ്ട്. രണ്ട് പ്രളയങ്ങൾ, നിപ, ഇപ്പോൾ കോവിഡ്... ഇങ്ങെന വ്യാപാരികളെ ദുർഘടത്തിലാക്കുന്ന പ്രതിസന്ധികൾ ഒന്നിനുപുറകേ ഒന്നായി വരികയാണ്.
അതിെൻറ പ്രത്യാഘാതങ്ങൾ വ്യാപാരികളിൽ മാത്രമൊതുങ്ങുന്നതുമല്ല. എന്നാൽ, വ്യാപാരി സമൂഹത്തിെൻറ ബുദ്ധിമുട്ടുകൾ ഭരണകൂടവും സമൂഹവും വേണ്ട വിധത്തിൽ ഉൾെക്കാള്ളുന്നിെല്ലന്ന ദുഃഖം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാനുള്ള സമയം ഇതല്ലെന്ന് അദ്ദേഹം പറയുന്നു. ഒരു തരത്തിൽ നമ്മൾ ഭാഗ്യവാന്മാരാണ്. എത്ര കാര്യക്ഷമമായാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇൗ ദുരന്തത്തെ പ്രതിരോധിക്കുന്നത്. മാർച്ചിൽ പത്തുദിവസം മാത്രമാണ് കടകൾ തുറന്നത്. എങ്കിലും സർക്കാറുകൾ പറയുന്നതിനു മുമ്പ്തന്നെ ജീവനക്കാർക്ക് ശമ്പളം ൈവകാതെ കൊടുക്കാൻ തീരുമാനിച്ചിരുന്നു.
ഇൗ കോവിഡ് കാലം കഴിഞ്ഞാൽ ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽനിന്ന് മാറാനുള്ള ഉൗർജിതമായ ശ്രമം ഉണ്ടാവണം. സ്ഥലം അധികം വേണ്ടാത്ത, മലിനീകരണമില്ലാത്ത എത്രയെത്ര സംരംഭങ്ങൾ നമുക്ക് തുടങ്ങാനാവും. സർക്കാർ അനുകൂലമാണെങ്കിലും ഉദ്യോഗസ്ഥ മനോഭാവം മാറുന്നില്ല എന്നതാണ് വിഷയം. ഇൗ പ്രതിസന്ധിയേയും നമ്മൾ മറികടക്കും. അതിനാൽ നമുക്ക് പോസിറ്റീവായിരിക്കാം -അദ്ദേഹം പറയുന്നു.
അച്ചടക്കം പാലിക്കാം, പിടിച്ചുനിൽക്കാം
‘ലോക്ഡൗൺ’ എന്നത് ഡോ.എം.െഎ. സഹദുല്ലയുടെ ആദ്യ ജീവിതാനുഭവമാണ്. സമയം തികയാതെ, തിരക്കുപിടിച്ച് ഒാടി നടന്നവർക്ക് ഒന്നും ചെയ്യാനാവാതെ വീട്ടിൽത്തന്നെ ഇരിക്കേണ്ടി വരിക. അത് പലർക്കും ചിന്തിക്കാൻ തന്നെ പറ്റുന്നതായിരുന്നില്ലെന്ന് അദ്ദേഹത്തിനുറപ്പുണ്ട്. എന്നാൽ മറ്റൊരു മാർഗവുമില്ല, ഇരുന്നേപറ്റൂ. ഏതൊരു സർക്കാറിനും ഇത്തരമൊരു തീരുമാനമേ എടുക്കാനാവൂ. അതുകൊണ്ടുതന്നെ ഏറ്റവും ശരിയായ തീരുമാനവുമായിരുന്നു അത്. മൂന്നോനാലോ അല്ല, നീണ്ട 21 ദിവസമാണ് മുന്നിൽ കിടക്കുന്നത്. ഇത്തരമൊരു ഇരിപ്പിെൻറ സ്വാഭാവികമായ ഉപോൽപന്നമാണ് മാനസിക സമ്മർദവും മറ്റ് ബുദ്ധിമുട്ടുകളും. അത് തരണംചെയ്തേ പറ്റൂ. മെഡിക്കൽ പ്രഫഷനിൽ ഉള്ളവർക്ക് അധിക ജോലിയുടെ കാലവുമാണ്. അതിനൊപ്പം നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകളും ഉണ്ട്.
ലോക്ഡൗൺ അത്ര എളുപ്പമല്ലെന്നതിെൻറ ഏറ്റവും നല്ല ഉദാഹരണമാണ് രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോൾ മുതലുള്ള ചലനങ്ങൾ. ആദ്യദിവസത്തെ അനുസരണയൊക്കെ പിന്നീട് കുറയുകയാണ്. അതിനാൽതന്നെ ലോക്ഡൗൺ നീട്ടുക എന്നത് അത്ര എളുപ്പമാവില്ല. ഇതിനിടക്കാണ് അന്തർ സംസ്ഥാന തൊഴിലാളികൾ ഉയർത്തിയ പ്രശ്നങ്ങൾ. അങ്ങേയറ്റം നിർഭാഗ്യകരമായി അത്.
കൊറിയ, ജപ്പാൻ, ഹോങ്കോങ് തുടങ്ങിയിടങ്ങളിൽ ലോക്ഡൗൺ ഇല്ലാതെ തന്നെ പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാനായി. ജനങ്ങൾ സർക്കാറുമായി സഹകരിച്ച് ആരോഗ്യ അച്ചടക്കം പാലിച്ചതുകൊണ്ടാണ് അത് സാധ്യമായത്. സമൂഹിക അകലം പാലിച്ച്, മാസ്ക് ധരിച്ച് ൈകകൾ വൃത്തിയായി സൂക്ഷിച്ച് സമ്പർക്ക വിലക്ക് പാലിച്ചു.. ഇങ്ങനെ എല്ലാ മുൻകരുതൽ നിർദേശങ്ങളും അവർ അനുസരിച്ചു. ഇൗയൊരു മാനസികാവസ്ഥയിലേക്ക് നമ്മൾ എത്തിയാൽ എളുപ്പമാവും. അതുപോലെ എല്ലാവരെയും ആശുപത്രിയിൽതന്നെ പ്രവേശിപ്പിക്കണമെന്നൊന്നുമില്ല. ഭാഗ്യവശാൽ നമ്മുടെ ആശുപത്രികൾ, അത് സർക്കാറിേൻറതായാലും സ്വകാര്യ മേഖലയിലേതായാലും മെച്ചപ്പെട്ട നിലവാരമുള്ളവയാണ്.
അവിടങ്ങളിൽ വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ കൂടുതൽ ഏർെപ്പടുത്തണം. ഇത്തരം വിഷയങ്ങളിലൊക്കെ, സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്.
ലോക്ഡൗൺ കഴിഞ്ഞ് പഴയതുപോലെ ആകാമെന്ന് ഒരിക്കലും കരുതരുത്. ആരോഗ്യഅച്ചടക്കം പാലിച്ചാലേ നമുക്ക് പിടിച്ചുനിൽക്കാൻ പറ്റൂ. എല്ലാകര്യത്തിലും ഒരു സ്വയം നിയന്ത്രണത്തിനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കണം... ഇതിനിടെ, ഒരുവർഷത്തിനകം തന്നെ കോവിഡിന് വാക്സിൻ രൂപപ്പെടുമെന്ന് തന്നെയാണ് എെൻറ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.